Latest News

'അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷന്‍ ഞാന്‍ അല്ലേ നായകന്‍? എന്ന് ടൊവിനോ; നിന്നെ വില്ലനാക്കാം എന്ന് ബേസില്‍; ആദ്യ പ്രൊഡക്ഷന്‍ ചിത്രത്തിന്റെ സൂചനയുമായി പുതിയ വീഡിയോ എത്തിയതില്‍ ബേസിലൊനൊപ്പം കൈകൊടുത്ത് ഡോ അനന്തുവും

Malayalilife
 'അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷന്‍ ഞാന്‍ അല്ലേ നായകന്‍? എന്ന് ടൊവിനോ; നിന്നെ വില്ലനാക്കാം എന്ന് ബേസില്‍; ആദ്യ പ്രൊഡക്ഷന്‍ ചിത്രത്തിന്റെ സൂചനയുമായി പുതിയ വീഡിയോ എത്തിയതില്‍ ബേസിലൊനൊപ്പം കൈകൊടുത്ത് ഡോ അനന്തുവും

നടനും സംവിധായകനുമായ ബേസില്‍ ജോസഫ് പുതിയ നിര്‍മാണ കമ്പനിയുമായി രംഗത്ത് എത്തിയത് ഇന്നലെ വാര്‍ത്തയായിരുന്നു. 'ബേസില്‍ ജോസഫ് എന്റര്‍ടെയിന്‍മെന്റ്സ്' എന്ന പേരിലാണ് ബേസില്‍ തന്റെ നിര്‍മാണ കമ്പനി ആരംഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം പുതിയ തുടക്കത്തിന്റെ വിവരം ആരാധകരുമായി പങ്കുവെച്ചത്. 

ഇപ്പോളിതാ ആദ്യ ചിത്രത്തിന്റെ വിവരങ്ങളും പുറത്ത് വരുകയാണ്.
എഡ്യൂക്കേഷന്‍ സെക്റ്ററില്‍ ചരിത്രം സൃഷ്ടിച്ചിട്ടുള്ള സൈലം ഫൗണ്ടറായ ഡോ.അനന്തുവും സംവിധായകനും നടനുമായ ബേസില്‍ ജോസഫും ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ സിനിമ ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.
സോഷ്യല്‍ മീഡിയയിലൂടെ രസകരമായ വിഡിയോ പങ്കുവച്ചുകൊണ്ടാണ് സിനിമാ പ്രഖ്യാപനം നടന്നത്. ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കു.

കഴിഞ്ഞ ദിവസം ആണ് ഇരുവരും സിനിമാ നിര്‍മാണ കമ്പനി പ്രഖ്യാപിച്ചത്. 'ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്' എന്ന പേരിലാണ് ഡോ. അനന്തു. എസ്. ചലച്ചിത്ര നിര്‍മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. ഫിലിം പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് വെച്ചാണ് നടന്നത്.

ഇതിനിടെ ബേസിലിന്റെ പേജിലെത്തി ടോവിനോ പങ്ക് വച്ച കമന്റും വൈറലാവുകയാണ്.വീണ്ടും ഒരു പുതിയ യാത്ര തുടങ്ങുകയാണ്. ഇതുവരെ ചെയ്യാത്ത കാര്യം പരീക്ഷിക്കാനാണ് ശ്രമം സിനിമ നിര്‍മാണം. എങ്ങനെ ചെയ്യണം എന്ന് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു, പക്ഷേ ഒരുറപ്പ് ഉണ്ട് കൂടുതല്‍ മികച്ചതും ധീരവുമായ പുതുമയുള്ള കഥകള്‍ പറയണം. ഈ വഴി നമ്മളെ എവിടെയെത്തിക്കുമെന്ന് കാത്തിരിക്കാം. 'ബേസില്‍ ജോസഫ് എന്റര്‍ടെയിന്‍മെന്റ്സിലേക്ക്' സ്വാഗതം,' എന്നാണ് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

ഇതില്‍ആദ്യ കമന്റ് ടൊവീനോ തോമസിന്റേതായിരുന്നു. 'അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷന്‍ ഞാന്‍ അല്ലേ നായകന്‍?' എന്നാണ് ടൊവീനോയുടെ ചോദ്യത്തിന് ബേസിലിന്റെ മറുപടി: 'ആദ്യത്തെ പടത്തില്‍ ഞാന്‍ തന്നെ നായകന്‍. നിന്നെ വേണേല്‍ വില്ലന്‍ ആക്കാം.' ടൊവീനോയും രസകരമായ മറുപടിയുമായി രംഗത്തെത്തി: 'ഇടി പടം ആണോ? നിന്നെ നല്ല ഇടി ഇടാന്‍ കഴിയുന്നുവെങ്കില്‍ വില്ലന്‍ ആവാനും മടിയില്ല.'

നിഖില വിമല്‍, ആന്റണി പെപ്പെ തുടങ്ങി നിരവധി പ്രമുഖര്‍ ബേസിലിന് ആശംസകള്‍ നേര്‍ന്നു. ചരിഞ്ഞ പിസാ ഗോപുരം നേരെയാക്കാന്‍ ശ്രമിക്കുന്ന കുഞ്ഞു സൂപ്പര്‍ഹീറോയെ ആസ്പദമാക്കിയ രസകരമായ അനിമേഷന്‍ വിഡിയോയിലൂടെയാണ് ബേസില്‍ തന്റെ നിര്‍മാണ കമ്പനി പ്രഖ്യാപിച്ചത്. കൂളിംഗ് ഗ്ലാസ് ധരിച്ച് കൈയില്‍ കോലുമിഠായിയും തലയില്‍ 'മിന്നല്‍ മുരളി'യുടെ റഫറന്‍സുമുള്ള കുഞ്ഞ് സൂപ്പര്‍ഹീറോയാണ് കമ്പനിയുടെ ലോഗോ. 

ബേസിലിന്റെ സ്വതസിദ്ധമായ ചിരിയും വിഡിയോയില്‍ കേള്‍ക്കാം. സിനിമാ ലോകത്ത് പുതുമുഖ കഥകളും പരീക്ഷണങ്ങളും അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ട് തന്നെ കമ്പനി ആരംഭിച്ചതാണെന്നും, വരാനിരിക്കുന്ന പ്രോജക്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബേസില്‍ വ്യക്തമാക്കി.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ananthu S (@dr.ananthu.s)

basil josephwith dr ananthu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES