ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴ് അത്യന്തം ആവേശത്തോടെ മുന്നേറുകയാണ്. ഷോ അതിന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്്. എന്നാല്‍ ആദ്യ എവിക്ഷന്‍ നടന്നതിന് പിന്നാലെ തിങ്കളാഴ്ച പുറത്തുവിട്ട ബിഗ് ബോസ് പ്രൊമോ ആണ് സോഷ്യലിടത്തില്‍ പ്രധാന ചര്‍ച്ചയായി മാറുന്നത്.സീസണ്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണ് എന്നാണ് ബിഗ് ബോസ് മത്സരാര്‍ഥികളോട് പറയുന്നത്.
ഇതൊരു പ്രധാന അറിയിപ്പാണ്. നിങ്ങളില്‍ നിന്നും ഒരു കണ്ടന്റും ഇനി പ്രതീക്ഷിക്കുന്നില്ല. ഒരു രീതിയിലുള്ള ആശയ വിനിമയവും ഇനി എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. സീസണ്‍ 7 ഇവിടെ വെച്ച് താത്കാലികമായി നിര്‍ത്തി വയ്ക്കുകയാണ്,' മത്സരാര്‍ഥികളെല്ലാം ലിവിങ്‌റൂമില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെയാണ് ബിഗ് ബോസിന്റെ വാക്കുകള്‍ വന്നത്.
എന്താണ് കാരണം എന്ന് മത്സരാര്‍ഥികള്‍ ബിഗ് ബോസിനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ പ്രൊമോയില്‍ ബിഗ് ബോസ് പറയുന്നത് പോലെ താത്കാലികമായി നിര്‍ത്തി വയ്ക്കാനൊന്നും പോകുന്നില്ലെന്നും ഇത് മത്സരാര്‍ഥികള്‍ക്കുള്ള മറ്റൊരു ഏഴിന്റെ പണിയാവാനാണ് സാധ്യത എന്നുമെല്ലാമാണ് സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകരില്‍ നിന്ന് ഉയരുന്ന കമന്റുകള്‍.
ബിഗ് ബോസ് സീസണ്‍ 7ന്റെ ആദ്യ എവിക്ഷനില്‍ മുന്‍ഷി രഞ്ജിത്ത് ആണ് പുറത്തായത്. പ്രേക്ഷകര്‍ക്ക് പരിചിത മുഖമായിരുന്നിട്ടും ഹൗസിനുള്ളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താനോ സാന്നിധ്യം അറിയിക്കാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇതാണ് ആദ്യ ആഴ്ചയില്‍ തന്നെ പുറത്താകുന്നതിന് ഇടയാക്കിയത്.
ഇതിനിടെ മിഡ് വീക്ക് എവിക്ഷന്റെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ സീസണുകളില്‍ വളരെ അപൂര്‍വ്വമായി മാത്രം നടക്കുന്ന മിഡ് വീക്ക് എവിക്ഷന്‍ ഈ സീസണിലെ രണ്ടാമത്തെ ആഴ്ച തന്നെ വന്നിരിക്കുകയാണ്. ബിഗ് ബോസ് നിലവിലുള്ള എല്ലാ മത്സരാത്ഥികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ങ്കി കൊണ്ടാണ് മിട വീക്ക് നിമിജേഷാണ് ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 6 മത്സരാര്‍ത്ഥികളാണ് ഈ ലിസ്റ്റില്‍ വന്നിരിക്കുന്നത്. രേണു സുധി, അനീഷ്, ഒനീല്‍ സാബു, റെന ഫാത്തിമ, കലാഭവന്‍ സരിഗ, ശാരിക കെ ബി എന്നിവരാണ് ലിസ്റ്റിലുള്ളത്. ഇവരില്‍ നിന്നും രണ്ടുപേര്‍ വ്യാഴാഴ്ചക്കിടയില്‍ ഹൗസില്‍ നിന്നും ഔട്ട് ആകും എന്നാണ് റിപ്പോര്‍ട്ട്.
ഇവരുടെ പ്രകടനം വരുന്ന ടാസ്‌ക്കുകളില്‍ എപ്രകാരം എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കും പുറത്താക്കല്‍ ലിസ്റ്റ് വരുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് അനുവാദം ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇവര്‍ക്ക് ആറു പേര്‍ക്കും ഒരു കണ്ണ് മൂടുന്ന തരത്തിലുള്ള പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന കണ്ണടകയാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഇത് വച്ചുകൊണ്ട് മാത്രമേ നടക്കാന്‍ പാടുള്ളുവെന്നും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്. ഇതിനിടയില്‍ വീക്കിലീ എവിക്ഷനുവേണ്ടിയുള്ള നിമിനേഷന്‍ ലിസ്റ്റും തയ്യാറായിട്ടുണ്ട്.
അതേസമയം മുന്‍ഷി രഞ്ജിത്ത് പോയതോടെ 18 മത്സരാര്‍ഥികളാണ് സീസണ്‍ 7 ല്‍ നിലവില്‍ ഉള്ളത്. വോട്ടിംഗിനായി ഉള്ള പുതിയ നോമിനേഷനും നടക്കേണ്ട ദിവസമാണ് ഇന്ന്. ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ആരൊക്കെ ഉണ്ടാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതേസമയം ഷാനവാസ് ആണ് രണ്ടാം വാരത്തിലെ ക്യാപ്റ്റന്‍. ക്യാപ്റ്റന്‍സി ടാസ്‌കില്‍ ബിന്നി, അഭിലാഷ് എന്നിവരോട് മത്സരിച്ചാണ് ഷാനവാസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയത്. ആദ്യ വാരത്തിലെ ക്യാപ്റ്റനായ അനീഷിനെതിരെ സഹമത്സരാര്‍ഥികള്‍ ഒട്ടേറെ പരാതികള്‍ ഉണ്ടായിരുന്നു. അതേസമയം ഈ വാരം മിഡ് വീക്ക് എവിക്ഷന്‍ നടക്കുന്നപക്ഷം ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ അപൂര്‍വ്വതയായി മാറും അത്.
ഇതിനിടെ ഹെയര്‍ തന്റെ ഹെയര്‍ എക്സ്റ്റന്‍ഷനെ കുറിച്ച് ബിഗ് ബോസ് ഹൗസില്‍ വെച്ച് സഹമത്സരാര്‍ത്ഥികളോട് സംസാരിക്കുന്ന രേണു സുധിയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഹെയര്‍ എക്സ്റ്റന്‍ഷനിലെ പ്രശ്‌നങ്ങളാണ് രേണു സഹമത്സരാര്‍ത്ഥികളോട് പറഞ്ഞത്. വെച്ച മുടി ഇളകിപ്പോകുന്നുണ്ടെന്നും രേണു പറഞ്ഞു.
ഇതിനെതിരെ രേണുവിന്റെ ഹെയര്‍ എക്സ്റ്റന്‍ഷന്‍ വിവാദത്തില്‍ പ്രതികരിച്ച് കോസ്‌മെറ്റോളജിസ്റ്റ് തന്നെ രംഗത്തെത്തി. രേണു വിഷയത്തിലെ സത്യാവസ്ഥ രേണു ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയശേഷം തന്റെ സ്ഥാപനത്തില്‍ കൊണ്ടുവന്ന് എല്ലാവര്‍ക്കും അറിയിച്ച് തരുമെന്ന് റൂമ കോസ്‌മെറ്റോളജിയിലെ കോസ്‌മെറ്റോളജിസ്റ്റ് പറയുന്നു.
ബിഗ് ബോസില്‍ പോയ രേണുവിന്റെ ഹെയര്‍ എക്സ്റ്റന്‍ഷനെ കുറിച്ച് ഓണ്‍ലൈനില്‍ ഒരുപാട് വീഡിയോകളും വാര്‍ത്തകളും വന്നത് ഞാന്‍ കണ്ടിരുന്നു. എക്സ്റ്റന്‍ഷന്‍ ചെയ്തവര്‍ക്ക് അറിയാം അത് എങ്ങനെയാണ് കെയര്‍ ചെയ്യേണ്ടതെന്ന്. സ്വന്തം മുടി വളര്‍ത്തി എടുക്കുകയല്ലല്ലോ. അതുകൊണ്ട് അതിന്റേതായ കെയറിങ് വളരെ ഇംപോര്‍ട്ടന്റാണ്. ഈ കെയറിങ് മുടിക്ക് കൊടുക്കാന്‍ പറ്റുമോയെന്ന് വിശദമായി ചോദിച്ച് മനസിലാക്കി കണ്‍സന്റ് ഫോം കൊടുത്തിട്ടാണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത് കൊടുക്കുന്നത്.
ഹെയറിന്റെ കാര്യത്തില്‍ മാത്രമല്ല നമ്മള്‍ എന്ത് ചെയ്താലും അതിന്റെ മെയിന്റനന്‍സ് വളരെ ഇംപോര്‍ട്ടന്റാണ്. അതിനാല്‍ തന്നെ ഇതൊന്നും ചെയ്യാത്ത ഒരാള്‍ക്ക് ചെയ്ത് കൊടുത്ത ഹെയര്‍ എക്സ്റ്റന്‍ഷന്‍ ഒരിക്കലും ലാസ്റ്റ് ചെയ്യില്ല. അത് ആര്‍ക്കും അറിയാത്ത കാര്യവുമല്ല. രേണുവിനും ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത് കൊടുത്തിരുന്നു.
അവര്‍ക്ക് എപ്പോഴും ഷൂട്ടും തിരക്കുമാണ്. ഒരു ദിവസം ഒരിടത്ത് നിന്ന് ഞങ്ങള്‍ കണ്ടിട്ടില്ല. ഹെയര്‍ എക്സ്റ്റന്‍ഷന്‍ വെച്ചശേഷം രേണുവിന് ഷൂട്ടോട് ഷൂട്ടാണ്. അവര്‍ നന്നായി മുടി ചീകുന്നതോ നല്ല രീതിയില്‍ ഡീറ്റാം?ഗിള്‍ ചെയ്യുന്നതോ മുടി കെട്ടിവെക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല എപ്പോഴും തല ചൊറിയുന്നത് കാണാം. കൂടാതെ മുടി എപ്പോഴും മുന്നിലോട്ട് ഇട്ട് വലിക്കുന്നത് കാണാം. അങ്ങനെ തുടര്‍ച്ചയായി ചെയ്താല്‍ മുടിയുടെ അവസ്ഥ എന്താകുമെന്ന് എല്ലാവര്‍ക്കും ചിന്തിക്കാമല്ലോ. ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത് തന്നവര്‍ മുടി കഴുകരുതെന്ന് പറഞ്ഞതായി രേണു പറയുന്നത് കേട്ടു. അത് കേട്ട് ഷോക്കായി. അങ്ങനെ ഞങ്ങള്‍ പറഞ്ഞിട്ടില്ല. റോങ്ങായിട്ടുള്ള ഇന്‍ഫോര്‍മേഷനാണ്. ദിവസവും കഴുകാന്‍ പറ്റുന്ന ഹെയര്‍ എക്സ്റ്റന്‍ഷനാണ് വെച്ചിരിക്കുന്നത്.
അതുപോലെ എണ്ണ തേക്കാനും പല രീതിയില്‍ സ്‌റ്റൈല്‍ ചെയ്യാനും പറ്റും. അഞ്ച് ദിവസത്തില്‍ ഒരിക്കലെ മുടി കഴുകാറുള്ളുവെന്ന് ഞങ്ങളുടെ അടുത്ത് വന്നപ്പോള്‍ രേണു പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. അത് പറ്റില്ല. ഡെയ്‌ലി ഹെയര്‍ വാഷ് ചെയ്യണമെന്ന്. അല്ലാത്ത പക്ഷം താരനും പേനുമെല്ലാം വരും. മുടി കൊഴിയുന്നു എന്നല്ല തലയില്‍ നിന്നും കറുത്ത കളറില്‍ എന്തോ സാധനം താഴേക്ക് വീഴുന്നുവെന്നാണ് രേണു പറയുന്നത്. ചിലപ്പോള്‍ തലനിറയെ പേന്‍ ആയിട്ടുണ്ട്. അത് ഉറപ്പാണ്. ആ നാണക്കേട് മറയ്ക്കാനാണ് വാക്‌സാണ് എന്ന തരത്തില്‍ സംസാരിച്ചത്. പൊടിയായി വരാനുള്ള ഒന്നും ഞങ്ങളുടെ ഹെയര്‍ എക്സ്റ്റന്‍ഷനിലില്ല. രേണുവിന്റെ വീഡിയോ നെ?ഗറ്റീവ് ഇംപാക്ട് കൊണ്ടുവന്നിട്ടുണ്ട്. പലരും പറഞ്ഞു റൂമ ഇനി പൂട്ടിപോകുമെന്ന്. അങ്ങനെ സംഭവിക്കില്ല. കാരണം പത്ത് വര്‍ഷമായി ഈ സ്ഥാപനം തുടങ്ങിയിട്ട്.
എത്ര നല്ലത് ചെയ്താലും ചിലര്‍ അതിന്റെ മോശം വശം കാണുന്നവര്‍ തന്നെയാണ്. ഏറ്റവും ബെസ്റ്റ് സര്‍വീസാണ് ഞങ്ങള്‍ എല്ലാ കാര്യത്തിലും ചെയ്യുന്നത്. രേണു വിഷയത്തിലെ സത്യാവസ്ഥ രേണു ബി?ഗ് ബോസില്‍ നിന്ന് ഇറങ്ങിയശേഷം ഇവിടെ കൊണ്ടുവന്ന് നിങ്ങള്‍ക്ക് അറിയിച്ച് തരും. രേണു എന്ന ആളെ വെച്ചിട്ടില്ല ഈ സ്ഥാപനം ഇതുവരെ പോയത്. രേണു മനപൂര്‍വം പറഞ്ഞതല്ല. മോശം സ്ത്രീയല്ല രേണു. അറിവില്ലായ്മയും വാക്കുകളില്‍ വിവരക്കേടുമുണ്ട്. അത് മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ ദോഷമാകുന്നു എന്നും റൂമ കോസ്‌മെറ്റോളജിയിലെ കോസ്‌മെറ്റോളജിസ്റ്റ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.