Latest News

ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി; കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം: സെക്കന്‍ഡില്‍ ഒരംശത്തിലാണ് അപകടമുണ്ടായത്; മൂന്ന് നാല് ദിവസം വിശ്രമത്തില്‍; അപകടത്തെ കുറിച്ചു ബിജുക്കുട്ടന്‍ പങ്ക് വച്ചത്

Malayalilife
ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി; കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം: സെക്കന്‍ഡില്‍ ഒരംശത്തിലാണ് അപകടമുണ്ടായത്; മൂന്ന് നാല് ദിവസം വിശ്രമത്തില്‍; അപകടത്തെ കുറിച്ചു ബിജുക്കുട്ടന്‍ പങ്ക് വച്ചത്

കഴിഞ്ഞ ദിവസമാണ് നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. പാലക്കാട് വച്ചായിരുന്നു അപകടമുണ്ടായത്. ബിജുക്കുട്ടന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയാണ് ഉണ്ടായത്. താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു ബിജുക്കുട്ടന്‍.  അതേസമയം അപകടത്തില്‍ തനിക്ക് ഗുരുതരമായ പരുക്കളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബിജുക്കുട്ടന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വിരലില്‍ മാത്രമാണ് പരുക്കേറ്റതെന്നും താരം പറയുന്നു. 

''എനിക്കൊരു അപകടമുണ്ടായി. പാലക്കാട് വച്ചായിരുന്നു സംഭവം. പക്ഷെ എനിക്കും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍ സുധി മാധവിനും കുഴപ്പമൊന്നുമില്ല. അവന്‍ ഇന്ന് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. വാഹനത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഭാഗ്യത്തിന് ഞങ്ങള്‍ക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല. ഒരു വിരലിനാണ് പരുക്ക് പറ്റിയത്. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി. മൂന്ന് നാല് ദിവസത്തെ വിശ്രമം മതിയാകും.'' എന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്. 

എന്നെ ഒരുപാട് ആളുകള്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്ക് നന്ദി പറയുന്നതായും ബിജുക്കുട്ടന്‍ പറയുന്നുണ്ട്. അതേസമയം, വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം എന്നാണ് എല്ലാവരോടും പറയാനുള്ളതെന്നും താരം പറയുന്നു.

 റോഡിലെ മര്യാദ പാലിച്ച് വണ്ടിയോടിക്കുന്ന ആളാണ് ഞാന്‍. ഡ്രൈവറെക്കൊണ്ടും അങ്ങനെയാണ് വണ്ടി ഓടിപ്പിക്കുന്നത്. സ്പീഡില്‍ വാഹനം ഓടിക്കാറില്ല. വൈകിയെത്തിയാലും കുഴപ്പമില്ലെന്ന് വിശ്വസിക്കുന്ന ആളണ്. ഇത്രയും നാളായിട്ടും പെറ്റിക്കേസ് പോലുമില്ല. അത്ര സുക്ഷ്മതയുണ്ടെന്നും താരം പറയുന്നുണ്ട്.

18 വയസില്‍ത്തന്നെ വാഹനമോടിക്കാന്‍ ലൈസന്‍സെടുത്തവരോടും മുതിര്‍ന്നവരോടുമെല്ലാം ഒരുകാര്യം മാത്രം പറയുന്നു. റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം. ഓവര്‍ ടേക്ക് 
ചെയ്ത് പോയാലും വലിയ ലാഭമൊന്നും കിട്ടാന്‍ പോകുന്നില്ല. മഴയുള്ളപ്പോള്‍ എല്ലാവരും വേ?ഗത കുറച്ച്, മാന്യമായി വാഹനമോടിക്കാന്‍ ശ്രദ്ധിക്കണം...ബ്രേക്ക് പിടിച്ചാലും കിട്ടാത്ത അവസ്ഥ വരും. സെക്കന്‍ഡിലൊരംശത്തിലാണ് എനിക്ക് അപകടമുണ്ടായത്. എല്ലാവരോടും സ്‌നേഹവും നന്ദിയും അറിയിക്കുന്നുവെന്നും ബിജുക്കുട്ടന്‍ പറഞ്ഞു


 

bijukuttan car accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES