സംവിധായകന്‍ നിസാര്‍ അന്തരിച്ചു; മരണം കരള്‍ശ്വാസ കോശസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലിരിക്കെ; വിട പറഞ്ഞത് ത്രീ മെന്‍ ആര്‍മി, അപരന്മാര്‍ നഗരത്തില്‍ തുടങ്ങിയ ചിരിപ്പടങ്ങളുടെ തോഴന്‍

Malayalilife
സംവിധായകന്‍ നിസാര്‍ അന്തരിച്ചു; മരണം കരള്‍ശ്വാസ കോശസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലിരിക്കെ; വിട പറഞ്ഞത് ത്രീ മെന്‍ ആര്‍മി, അപരന്മാര്‍ നഗരത്തില്‍ തുടങ്ങിയ ചിരിപ്പടങ്ങളുടെ തോഴന്‍

സംവിധായകന്‍ നിസാര്‍ അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം.1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാര്‍ തൊട്ടടുത്ത വര്‍ഷം ദിലീപ്, പ്രേംകുമാര്‍ എന്നിവരെ നായകരാക്കി 'ത്രീ മെന്‍ ആര്‍മി' എന്ന ചിത്രം സംവിധാനം ചെയ്തു.

അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ് പേപ്പര്‍ ബോയ്, ഓട്ടോ ബ്രദേഴ്‌സ്, അപരന്മാര്‍ നഗരത്തില്‍, കായംകുളം കണാരന്‍, താളമേളം, ഡാന്‍സ്,ഡാന്‍സ്,ഡാന്‍സ്, മേരാം നാം ജോക്കര്‍, ആറു വിരലുകള്‍, ടൂ ഡേയ്‌സ് തുടങ്ങീ ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്യുകയുണ്ടായി. 2018 ല്‍ പുറത്തിറങ്ങിയ 'ലാഫിംങ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍' എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്.

Read more topics: # നിസാര്‍
director nissar passes away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES