അഞ്ചു മണിക്കൂര്‍ കൊണ്ട്  ഇരുപതോളം ചക്കകളുടെ ചുളകള്‍ നിരത്തി വച്ചൊരുക്കിയത് മോഹന്‍ലാലിന് മുഖം;  നടന്റെ 65 ാം പിറന്നാളിന് ഡാവിഞ്ചി സുരേഷ് ഒരുക്കിയത് അപൂര്‍വ പിറന്നാള്‍ സമ്മാനം; ചിത്രമൊരുക്കിയത് 65 ഇനം പ്ലാവുകള്‍ ഉള്ള തൃശൂരിലെ തോട്ടത്തില്‍

Malayalilife
അഞ്ചു മണിക്കൂര്‍ കൊണ്ട്  ഇരുപതോളം ചക്കകളുടെ ചുളകള്‍ നിരത്തി വച്ചൊരുക്കിയത് മോഹന്‍ലാലിന് മുഖം;  നടന്റെ 65 ാം പിറന്നാളിന് ഡാവിഞ്ചി സുരേഷ് ഒരുക്കിയത് അപൂര്‍വ പിറന്നാള്‍ സമ്മാനം; ചിത്രമൊരുക്കിയത് 65 ഇനം പ്ലാവുകള്‍ ഉള്ള തൃശൂരിലെ തോട്ടത്തില്‍

മോഹന്‍ലാല്‍ മലയാളി മനസില്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.തിരനോട്ടത്തില്‍ തുടങ്ങി ആദ്യം പുറത്തുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലനിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടന് ഇപ്പോള്‍ 65ം പിറന്നാളിന്റെ നിറവിലാണ്. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് മനോഹരമായൊരു സമ്മാനമൊരുങ്ങുകയാണ് ഇപ്പോള്‍ തൃശൂരില്‍. ശില്‍പി ഡാവിഞ്ചി സുരേഷ്. 'പ്ലാവിന്‍ തോട്ടത്തിലെ ചക്കച്ചിത്ര'ത്തിലൂടെയാണ് സമ്മാനമൊരുക്കിയത്.

ചക്ക കൊണ്ട് മോഹന്‍ലാലിന്റെ വലിയ ചിത്രം തയാറാക്കിയാണ് ഡാവിഞ്ചി സുരേഷ് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനം ഒരുക്കിയത്. വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള , ചക്കക്കുരു , ചക്കപ്പോള, ചക്കമടല്‍ , അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങള്‍ കൂട്ടിചേര്‍ത്താണ് മോഹന്‍ലാലിന്റെ മുഖം തയാറാക്കിയത്. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും കൂടി വച്ചതോടെ ചിത്രം പൂര്‍ത്തിയായി. ചിത്രമൊരുക്കിയത് 65 ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിലാണെന്നതാണ് മറ്റൊരു കൗതുകം.

എട്ടടി വലുപ്പത്തില്‍  രണ്ടടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ചു  അതില്‍ മോഹന്‍ലാലിന്റെ മുഖം സ്‌കെച്ച് ചെയ്ത് ആണ് ചക്ക ചുളകള്‍ നിരത്തിയത്.  അഞ്ചു മണിക്കൂര്‍ സമയമാണ് ഇതിനായി ചിലവഴിച്ചത് ഏക
ദേശം ഇരുപതു ചക്കയോളം ഇതിനായി ഉപയോഗിച്ചു.  തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗ്ഗീസ് തരകന്റെ  ആയുര്‍ ജാക്ക് ഫാമിലാണ്  ഡാവിഞ്ചി സുരേഷും സംഘവും ഈ ചിത്രം ഒരുക്കിയത്.

100 മീഡിയങ്ങളില്‍ 100 ചിത്രമൊരുക്കുന്ന ഡാവിഞ്ചി സുരേഷിന്റെ 97ാം മീഡിയമാണ് ചക്ക. യു എന്‍ അവാര്‍ഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിന്‍ തോട്ടമായ ആയുര്‍ ജാക്ക് ഫാമിലെ തൊഴിലാളികളും ക്യാമാറമെന്‍ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയും ആണ് എന്റെ സഹായികളായി ഉണ്ടായിരുന്നത്  

birthday gift to actor mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES