Latest News

32,000 മലയാളി പെണ്‍കുട്ടികളെ ഐ.എസില്‍ ലൈംഗിക അടിമകളാക്കിയെന്ന് ടീസര്‍; കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയ ഹിന്ദി സിനിമ കേരളാ സ്റ്റോറിക്കെതിരെ പരാതി

Malayalilife
 32,000 മലയാളി പെണ്‍കുട്ടികളെ ഐ.എസില്‍ ലൈംഗിക അടിമകളാക്കിയെന്ന് ടീസര്‍; കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയ ഹിന്ദി സിനിമ കേരളാ സ്റ്റോറിക്കെതിരെ പരാതി

കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്ന് ആരോപിക്കുന്ന 'കേരളാ സ്റ്റോറി' സിനിമയ്ക്കെതിരെ പരാതി. ബേസ്ഡ് ഓണ്‍ ട്രൂ ഇന്‍സിഡന്റ്സ് എന്ന് അവകാശപ്പെടുന്ന ഹിന്ദി സിനിമ വ്യാജമായ കാര്യങ്ങള്‍ വസ്തുതയെന്ന പേരില്‍ അവതരിപ്പിക്കുന്നു എന്നാണ് പരാതി.

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നാണ് സിനിമയില്‍ ആരോപിക്കുന്നത്. സിനിമ വ്യാജമായ കാര്യങ്ങള്‍ വസ്തുതയെന്ന പേരില്‍ അവതരിപ്പിക്കുകയാണെന്ന് പറഞ്ഞ് തമിഴ്‌നാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകനാണ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയത്. സിനിമയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. 

വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമയാണ് കേരള സ്റ്റോറി. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണമാണ് കേരളത്തിനെതിരെ ചിത്രത്തില്‍ നടത്തുന്നത്. മതംമാറി ഐഎസില്‍ ചേര്‍ന്ന ഒരു യുവതിയുടെ തുറന്നു പറച്ചിലാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന നഴ്‌സായാണ് യുവതി പ്രത്യക്ഷപ്പെടുന്നത്. മതം മാറ്റി ഫാത്തിമ ഭായ് ആയ തന്നെ ഐഎസില്‍ എത്തിച്ചെന്നും ഇപ്പോള്‍ പാക്കിസ്ഥാന്‍ ജയിലിലാണെന്നുമാണ് ടീസറില്‍ പറയുന്നത്. ഇത്തരത്തില്‍ 32000 സ്ത്രീകളെ മതം മാറ്റിയെന്നും ബേസ്ഡ് ഓണ്‍ ട്രൂ ഇന്‍സിഡന്റ്‌സ് എന്നാണ് സിനിമ എന്നുമാണ് സിനിമ അവകാശപ്പെടുന്നത്. 

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ അരവിന്ദാക്ഷന്‍ ആണ് ചിത്രത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കേരളത്തെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുയാണ് തെറ്റായ വിവിരങ്ങള്‍ ശരിയെന്ന രീതിയില്‍ നല്‍കുകയാണെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു. 

complaint against hindi movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES