പുരുഷന്മാര്‍ക്ക് കോണ്ടം വാങ്ങാന്‍ താത്പര്യമില്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഒരെണ്ണം കൈയില്‍ കരുതണം; ഒരു സാനിട്ടറി പാഡ് കൈയില്‍ സൂക്ഷിക്കുന്നത് പോലെ മാത്രം കരുതിയാല്‍ മതി; വിവാദ പരാമശവുമായി നുഷ്രത്ത് ബറൂച്ച

Malayalilife
topbanner
പുരുഷന്മാര്‍ക്ക് കോണ്ടം വാങ്ങാന്‍ താത്പര്യമില്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഒരെണ്ണം കൈയില്‍ കരുതണം; ഒരു സാനിട്ടറി പാഡ് കൈയില്‍ സൂക്ഷിക്കുന്നത് പോലെ മാത്രം കരുതിയാല്‍ മതി; വിവാദ പരാമശവുമായി നുഷ്രത്ത് ബറൂച്ച

ബോളിവുഡിലെ ശ്രദ്ധേയമായ താരമാണ്  നുഷ്രത്ത് ബറൂച്ച. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ  താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ പെണ്‍കുട്ടികള്‍ സാനിട്ടറി പാഡ് കൈയില്‍ എപ്പോഴും കരുതുന്നത് പോലെ ഇനി മുതല്‍ കോണ്ടവും ബാഗില്‍ കരുതണമെന്ന് താരം തുറന്ന് പറയുകയാണ്. ഇത് കൊണ്ടുള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും നുഷ്രത്ത് കൂട്ടിച്ചേര്‍ത്തു.

 നുഷ്രത്ത് വിവാദപരമായ പരാമര്‍ശം തന്റെ പുതിയ ചിത്രമായ ‘ജന്‍ഹിത് മേ ജാരി’യുടെ പ്രൊമോഷന്‍ അഭിമുഖത്തിലായിരുന്നു നടത്തിയത്. ഒരു തവണ കോണ്ടം ഉപയോഗിച്ചില്ലെന്ന് വെച്ച് പുരുഷന്മാര്‍ക്ക് പ്രത്യേകിച്ച് ദോഷമൊന്നും വരാന്‍ പോകുന്നില്ലെന്നും എന്നാല്‍, സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ അവളുടെ ശരീരത്തില്‍ വലിയ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമെന്നും ഗര്‍ഭച്ഛിദ്രം ഒരു പ്രതിവിധിയാണെങ്കിലും അത് ആരോഗ്യകരമാണോ എന്നാലോചിക്കണമെന്നും താരം വ്യക്തമാക്കി.

‘പുരുഷന്മാര്‍ക്ക് കോണ്ടം വാങ്ങാന്‍ താത്പര്യമില്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഒരെണ്ണം കൈയില്‍ കരുതണം. ഒരു സാനിട്ടറി പാഡ് കൈയില്‍ സൂക്ഷിക്കുന്നത് പോലെ മാത്രം കരുതിയാല്‍ മതി. ഇത് പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്. അതിനാലാണ് ് പറയുന്നത്. ഗര്‍ഭച്ഛിദ്രം ചെയ്ത പെണ്‍കുട്ടികള്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളും മറ്റും കണക്കിലെടുക്കണം,’ നുഷ്രത്ത് കൂട്ടിച്ചേര്‍ത്തു.
 

Actress nushrat barucha statement goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES