ഗവര്‍ണര്‍ക്കും പത്‌നിക്കും കസവ് പുടവ സമ്മാനിച്ച് ജയറാമും പാര്‍വ്വതിയും; രാജ്ഭവനിലെത്തിയ താരദമ്പതികളുടെ ചിത്രം ശ്രദ്ധ നേടുമ്പോള്‍

Malayalilife
topbanner
 ഗവര്‍ണര്‍ക്കും പത്‌നിക്കും കസവ് പുടവ സമ്മാനിച്ച് ജയറാമും പാര്‍വ്വതിയും; രാജ്ഭവനിലെത്തിയ താരദമ്പതികളുടെ ചിത്രം ശ്രദ്ധ നേടുമ്പോള്‍

താര ദമ്പതികളായ ജയറാമും പാര്‍വതിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. രാജ്ഭവനില്‍ എത്തിയാണ് ഇരുവരും ഗവര്‍ണറെയും പത്‌നി രേഷ്മ ആരിഫിനെയും സന്ദര്‍ശിച്ചത്.

ജയറാമും പാര്‍വതിയും ഗവര്‍ണര്‍ക്കും പത്‌നിക്കും കസവ് പുടവ സമ്മാനിച്ചു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ രാജ്ഭവന്‍ പിആര്‍ഒ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ചു.ഗവര്‍ണറുമായും ഭാര്യയുമായും ജയറാമും പാര്‍വതിയും സംവദിച്ചു. ഗവര്‍ണര്‍ക്ക് സമ്മാനമായി കസവ് പുടവ നല്‍കിയ ശേഷമാണ് ഇരുവരും രാജ്ഭവനില്‍ നിന്നും മടങ്ങിയത്. 

'പ്രശസ്ത നടന്‍ ശ്രീ ജയറാമും ഭാര്യ ശ്രീമതി അശ്വതിയും ബഹുമാനപ്പെട്ട ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാനെയും ശ്രീമതി രേഷ്മ ആരിഫിനെയും കേരള രാജ്ഭവനില്‍ സന്ദര്‍ശിച്ചു..'', എന്ന ക്യാപ്ഷനോടെയാണ് ഗവര്‍ണറുടെ ഒഫീഷ്യല്‍ പേജില്‍ ചിത്രങ്ങള്‍ വന്നത്. 

 ജയറാമും മകള്‍ മാളവികയുടെ വിവാഹം ക്ഷണിക്കാന്‍ വേണ്ടി എത്തിയതാണോ എന്ന് വ്യക്തമല്ല. ഈ വര്‍ഷം തന്നെ മകളുടെ വിവാഹം ഉണ്ടാകുമെന്ന് ജയറാം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു. മകന്‍ കാളിദാസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ട്. രണ്ട് വിവാഹങ്ങളും ഈ വര്‍ഷം തന്നെയുണ്ടാകുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.

jayaram and parvathy visits governor

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES