നടൻ ജോൺ കൈപ്പള്ളി വിവാഹിതനായി. ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. നടന്മാരായ സണ്ണി വെയ്ൻ, പ്രശാന്ത്, സുധി കോപ്പ, അർജുൻ, വിനയ് ഫോർട്ട്, ആൻസൻ പോൾ, ഫുട്ബോൾ താരം സി.കെ വിനീത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മലയാള സിനിമയിൽ വില്ലൻ, സ്വഭാവ നടൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ജോൺ. ആന്മരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ മധുരരാജയാണ് ജോൺ വേഷമിട്ട ചിത്രങ്ങളിൽ അവസാനമായി പുറത്തിറങ്ങിയത്.