Latest News

തനിക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് അവള്‍ എന്റെ ദുഖത്തില്‍ പങ്കാളി;അവള്‍ എന്നെ കൈകാര്യം ചെയ്ത രീതിക്ക് ഞാനവളുടെ കാല്‍തൊട്ട് വണങ്ങേണ്ടിയിരിക്കുന്നു;എല്ലാ ദിവസവും ഉറങ്ങുന്നതിന് മുന്‍പ് ഭാര്യയുടെ കാലില്‍ തൊട്ട് വണങ്ങും; നടന്‍ രവി കിഷന്റെ വെളിപ്പെടുത്തല്‍

Malayalilife
 തനിക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് അവള്‍ എന്റെ ദുഖത്തില്‍ പങ്കാളി;അവള്‍ എന്നെ കൈകാര്യം ചെയ്ത രീതിക്ക് ഞാനവളുടെ കാല്‍തൊട്ട് വണങ്ങേണ്ടിയിരിക്കുന്നു;എല്ലാ ദിവസവും ഉറങ്ങുന്നതിന് മുന്‍പ് ഭാര്യയുടെ കാലില്‍ തൊട്ട് വണങ്ങും; നടന്‍ രവി കിഷന്റെ വെളിപ്പെടുത്തല്‍

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഭാര്യയുടെ കാല്‍ തൊട്ടു വന്ദിക്കാറുണ്ടെന്ന് തുറന്നുപറഞ്ഞ് നടനും എംപിയുമായ രവി കിഷന്‍. നെറ്റ്ഫ്‌ളിക്‌സ് ഷോയായ ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയിലാണ് ഭാര്യയെ കുറിച്ച് നടന്‍ മനസുതുറന്നത്. തന്റെ എറ്റവും പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ടാണ് രവി കിഷന്‍ ഷോയില്‍ എത്തിയത്. 

അദ്ദേഹത്തിനൊപ്പം ചിത്രത്തിലെ താരങ്ങളായ അജയ് ദേവ്?ഗണ്‍, മൃണാള്‍ താക്കൂര്‍ എന്നിവരും  ഉണ്ടായിരുന്നു. അവതാരകന്‍ കപില്‍ ശര്‍മ്മ ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് സൂചിപ്പിച്ച സമയം രവി കിഷന്‍ അത് സമ്മതിക്കുകയായിരുന്നു.

ഭാര്യ പ്രീതി കിഷന്റെ കാല്‍ തൊട്ട് താന്‍ വണങ്ങാറുണ്ടെന്നും എന്നാല്‍ ഭാര്യ അതിന് സമ്മതിക്കാറില്ലെന്നും നടന്‍ പറഞ്ഞു. അതിനാല്‍ ഭാര്യ ഉറങ്ങുന്ന സമയത്താണ് താന്‍ അവരുടെ കാല്‍ തൊട്ട് വന്ദിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ''തനിക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് അവള്‍ എന്റെ ദുഖത്തില്‍ പങ്കാളിയായിരുന്നു എന്ന് രവി കിഷന്‍ പറയുന്നു. അന്ന് മുതല്‍ അവള്‍ എന്നെ വിട്ടുപോയിട്ടില്ല. ഇന്ന് ഞാന്‍ എന്താണോ ആ പാവം എന്റെ കൂടെയുണ്ട്. അവള്‍ എന്നെ കൈകാര്യം ചെയ്ത രീതിക്ക് ഞാനവളുടെ കാല്‍തൊട്ട് വണങ്ങേണ്ടിയിരിക്കുന്നു, അതിന് അവര്‍ യോ?ഗ്യയാണ്'', രവി കിഷന്‍ വ്യക്തമാക്കി.


 

Read more topics: # രവി കിഷന്‍
ravi kishan wife tribute

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES