തന്റെ തിരക്കഥ മോഷ്ടിച്ച്  കരണ്‍ ജോഹര്‍ സിനിമയാക്കി;  ജൂണ്‍ 14 ന് പുറത്തിറങ്ങുന്ന ജഗ് ജഗ് ജിയോ ചിത്രത്തിനെതിരെ പരാതിയുമായി യുവ തിരക്കഥാകൃത്ത്

Malayalilife
 തന്റെ തിരക്കഥ മോഷ്ടിച്ച്  കരണ്‍ ജോഹര്‍ സിനിമയാക്കി;  ജൂണ്‍ 14 ന് പുറത്തിറങ്ങുന്ന ജഗ് ജഗ് ജിയോ ചിത്രത്തിനെതിരെ പരാതിയുമായി യുവ തിരക്കഥാകൃത്ത്

കരണ്‍ ജോഹര്‍ തിരക്കഥ മോഷ്ടിച്ചു എന്ന ആരോപണവുമായി യുവ തിരക്കഥാകൃത്ത് രംഗത്ത്. വിശാല്‍ എ സിങ്ങാണ് തന്റെ തിരക്കഥ മോഷ്ടിച്ച് കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍ സിനിമയാക്കി എന്ന പരാതി ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കരണ്‍ ജോഹറിന്റെ ധര്‍മാ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജഗ് ജഗ് ജീയോ'ക്കെതിരെയാണ് വിശാല്‍ എ സിങ് രംഗത്തെത്തിയത്. ചിത്രത്തിന്റേത് തന്റെ തിരക്കഥയാണെന്നും തന്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് കരണ്‍ ഈ സിനിമയെടുത്തതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

2020 ജനുവരിയില്‍ 'ബണ്ണി റാണി' എന്ന പേരില്‍ ഒരു കഥ രജിസ്റ്റര്‍ ചെയ്തിരുന്നു. 2020 ഫെബ്രുവരിയില്‍ ധര്‍മാ പ്രൊഡക്ഷന്‍സിന് തിരക്കഥ മെയില്‍ ചെയ്തു. അതിന് മറുപടിയും ലഭിച്ചു. അവര്‍ തന്റെ കഥ അന്യായമായെടുത്ത് 'ജഗ് ജഗ് ജീയോ' ഉണ്ടാക്കി, ഇത് ശരിയല്ല എന്നാണ് വിശാലിന്റെ ട്വീറ്റ്.

ബണ്ണി റാണി' എന്ന പേരില്‍ എഴുതിയ തിരക്കഥ ധര്‍മാ പ്രൊഡക്ഷന്‍സിന് അയച്ചുകൊടുത്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും വിശാല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
 ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ജഗ് ജഗ് ജീയോയുടെ ട്രെയിലര്‍ എത്തിയത്. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗ് സിങ്ങിന്റെ കഥയ്ക്ക് അദ്ദേഹവും സുമിത് ഭടേജയും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, നീതു കപൂര്‍, കിയാരാ അദ്വാനി, മനീഷ് പോള്‍, പ്രജക്ത കോലി എന്നിവരാണ് മുഖ്യവേഷങ്ങളില്‍. വയോകോം 18 സ്റ്റുഡിയോസും ധര്‍മാ പ്രൊഡക്ഷന്‍സും സംയുക്തമായാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 24-ന് തിയേറ്ററുകളിലെത്തും.
        
ട്വീറ്റ് വിവാദമായതോടെ നിരവധിപേരാണ് പോസ്റ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് എത്തിയത്. ധര്‍മാ പ്രൊഡക്ഷന്‍സിനോട് പുച്ഛം തോന്നുന്നു എന്നും, ഇത് നാണക്കേടാണ് എന്നും, വളരെ നിരാശാജനകമാണ് എന്നുമാണ് പ്രതികരണങ്ങള്‍. എന്നാല്‍ ട്വീറ്റ് പ്രചാരം നേടുമ്പോഴും മറുവശത്ത് കരണ്‍ ജോഹര്‍ പുതിയ സിനിമയുടെ തിരക്കിലാണ്. 'ജഗ് ജഗ് ജീയോ'യുടെ പുതിയ ആപ്പ്ഡേറ്റുകള്‍ താരം ഇതിനു ശേഷവും പങ്കുവയ്ക്കുകയും സിനിമയുടെ പ്രമോഷന്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Read more topics: # കരണ്‍
karan johar copying

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES