സൗബിന്‍ ഷാഹിര്‍ താരമായി തിളങ്ങിയ 'കൂലി' ചിത്രത്തിലെ ഹിറ്റ് ഗാനം *'മോണിക്ക'*യ്ക്ക് ചുവടുവച്ച് നടി മാളവിക മേനോനും സുഹൃത്തുക്കളും. ഓസ്ട്രേലിയയിലെ ഒരു പരിപാടിയ്ക്കിടെയാണ് വീഡിയോ ചിത്രീകരിച്ചത്. ഗായിക രേഷ്മ രാഘവേന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു.
'നമ്മള്‍ എല്ലാവരും ഒരുമിച്ച് അടിപൊളിയല്ലേ?' എന്ന രേഷ്മയുടെ കമന്റിന് മാളവിക നല്‍കിയ 'അതെ' എന്ന മറുപടി ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തു. വീഡിയോയ്ക്ക് കീഴില്‍ 'അടിപൊളി', 'സൂപ്പര്‍', 'കിടിലം' തുടങ്ങിയ കമന്റുകളാണ് നിറഞ്ഞുകിടക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രം *'കൂലി'*യിലെ ഗാനമായ *'മോണിക്ക'*ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധും സുബലാഷിനിയും അസല്‍ കോലാറും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പുറത്തിറങ്ങിയതുമുതല്‍ തന്നെ ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ചിത്രത്തിലെ ഗാനത്തിനായി സൗബിന്‍ ഷാഹിറും പൂജ ഹെഗ്ഡെയും ഒന്നിച്ചെത്തി. ലളിതമായ വേഷത്തില്‍ തന്നെ സ്റ്റൈലിഷ് ആയി ചുവടുവച്ച സൗബിന്റെ നൃത്തവും പൂജയുടെ ഗ്രേസ്ഫുള്‍ പ്രകടനവും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.