കറുത്ത ഉടുപ്പില്‍ അതിസുന്ദരിയായി കണ്‍മണി; രണ്ട് കവിളിലും മുത്തം നല്‍കി മുക്തയും ഭര്‍ത്താവും; കൊച്ചമ്മയും നല്‍കി വിലപിടിപ്പുള്ള സമ്മാനം; പിറന്നാള്‍ ദിനാം ആഘോഷമാക്കി കണ്‍മണി

Malayalilife
കറുത്ത ഉടുപ്പില്‍ അതിസുന്ദരിയായി കണ്‍മണി; രണ്ട് കവിളിലും മുത്തം നല്‍കി മുക്തയും ഭര്‍ത്താവും;  കൊച്ചമ്മയും നല്‍കി വിലപിടിപ്പുള്ള സമ്മാനം; പിറന്നാള്‍ ദിനാം ആഘോഷമാക്കി കണ്‍മണി

ഒരു സമയത്ത് മലയാളത്തിലും തമിഴിലും മുന്‍നിര നടിയായി തിളങ്ങി നിന്നിരുന്ന അഭിനേത്രിയായിരുന്നു മുക്ത ജോര്‍ജ്. വിവാഹശേഷം കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്ത മുക്ത സിനിമയില്‍ നിന്നും ഇടവേളയെടുത്ത് സീരിയലുകളിലാണ് സജീവം. അതും വളരെ കുറച്ച് നാളുകളെയായിട്ടുള്ളു. ?ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തത്. ഇരുവര്‍ക്കും കിയാര എന്നൊരു മകള്‍ കൂടിയുണ്ട്. അമ്മയെപ്പോലെ മകളും ഒരു കൊച്ചു അഭിനേത്രിയാണ്. പത്താം വളവ്, പാപ്പന്‍, കിങ് ഓഫ് കൊത്ത തുടങ്ങി ഒരുപിടി സിനിമകളില്‍ കിയാര അഭിനയിച്ച് കഴിഞ്ഞു. അമ്മയെപ്പോലെ ഡാന്‍സ്, സം?ഗീതം, അഭിനയം, മോഡലിങ് എന്നിവയോടെല്ലാം കിയാരയ്ക്കും താല്‍പര്യമുണ്ട്. ഇപ്പോഴിതാ മകളുടെ ഒന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ബ്‌ളാക്ക് ഫ്രോക്കില്‍ അതിസുന്ദരിയായാണ് കണ്‍മണിയെ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എട്ടിന് സങ്കേടത്തോടെ ബൈ പറയുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് കേക്ക് കഴിക്കുന്നതും തുടര്‍ന്ന് ഒന്‍പത് എന്ന ലെറ്റര്‍ പിടിച്ചോണ്ട് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. അപ്പോഴാണ് താരത്തിന്റെ ഒന്‍പതാം പിറന്നാളാണ് ആഘോഷിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. വീഡിയോയില്‍ അച്ഛന്‍ റിങ്കുവും അമ്മ മുക്തയും മകള്‍ക്ക് ഉമ്മ നല്‍കുന്നതും ഉണ്ട്. മുക്ത തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദൈവം എനിക്ക് സുന്ദരിയായ ഒരു കൊച്ച് മാലാഖയെ തന്നു. ഇന്ന് അവള്‍ക്ക് ഒന്‍പത് വയസ് തികയുന്നു. കണ്‍മണീ, നീ എത്ര വലുതായാലും നീ എപ്പോഴും എന്റെ കൊച്ചു മകള്‍ തന്നെയായിരിക്കും. എന്‍ കണ്‍മണിക്ക് പിറന്നാള്‍ ആശംസകള്‍ എന്ന ക്യാപ്ഷനോടെയാണ് മുക്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിക്ക് ആദ്യം കമന്റ് നല്‍കിയിരിക്കുന്നത് റിമി ടോമിയാണ്. ഹാപ്പി ബര്‍ത്‌ഡേ എന്റെ കണ്‍മണി കുട്ടിയെ.. കൊച്ചമ്മയുടെ പിറന്നാള്‍ ഉമ്മകള്‍ എന്നാണ് റിമി കമന്റില്‍ കുറിച്ചത്. നിരവധി താരങ്ങളും ആരാധകരും കണ്‍മണിക്ക് പിറന്നാള്‍ ആശംസകള്‍ കമന്റായി അറിയിച്ചിട്ടുണ്ട്.

muktha daughter kiara birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES