ശബ്ദസൗന്ദര്യത്തിന്റെ ഉടമകള്‍ ഒന്നിക്കുന്ന മാജിക്ക് മഷ്‌റൂം; ഒന്‍പത് ഗായകര്‍ ഒരുമിക്കുന്ന ചിത്രം ഒരുങ്ങുന്നു

Malayalilife
 ശബ്ദസൗന്ദര്യത്തിന്റെ ഉടമകള്‍ ഒന്നിക്കുന്ന മാജിക്ക് മഷ്‌റൂം; ഒന്‍പത് ഗായകര്‍ ഒരുമിക്കുന്ന ചിത്രം ഒരുങ്ങുന്നു

നാദിര്‍ഷ മികച്ച സംഗീതജ്ഞനും ഗായകനുമാണ്.അദ്ദേഹത്തിന്റെ പാരഡി ഗാനങ്ങള്‍ ഏറെ പ്രശസ്തവുമാണ്. തന്റെ ചിത്രങ്ങള്‍കഴിവതും സംഗീതത്തിനു പ്രാധാന്യം നല്‍കുന്നതുമായിരിക്കും.തന്റെ ചിത്രങ്ങളില്‍ കഴിവതും സംഗീതമൊരുക്കുന്നതും നാദിര്‍ഷ തന്നെയാണ്.ഇപ്പോള്‍ ഏറ്റവും പുതിയതായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന മാജിക്ക് മഷ്‌റൂം എന്ന ചിത്രവും സംഗീത സാന്ദ്രമാണ്.

ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ഒമ്പതു പ്രശസ്ത ഗായകരുടെ സംഗമമാണ് ഈ ചിത്രത്തിലുള്ളത്.മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, ബോളിവുഡ് അടക്കം ഇന്‍ഡ്യയിലെ നിരവധി ഭാഷകള്‍ക്കു പ്രിയങ്കരിയായ ശ്രേയാ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, വേറിട്ട ശബ്ദത്തിലൂടെ മലയാളികളുടെ പ്രിയ ഗായകന്‍ ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസന്‍, ഹനാന്‍ഷാ.റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ, എന്നീ ഗായകരാണ് ഈ ചിത്രത്തിനു വേണ്ടി ആലാപനം നടത്തുന്നത്.

ഒരു പക്ഷെ ഇത്രയും പ്രശസ്ത ഗായകരുടെ സംഗമം ഉണ്ടാകുന്ന  ഒരു ചിത്രം സമീപകാലത്ത് മാജിക് മഷ്‌റൂം തന്നെയെന്നു തന്നെ പറയാം.ബി.കെ. ഹരിനാരായണന്‍,സന്തോഷ് വര്‍മ്മ, രാജീവ് ആലുങ്കല്‍, രാജീവ് ഗോവിന്ദന്‍, യദുകൃഷ്ണന്‍, എന്നിവരാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.നാദിര്‍ഷയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.മലയാളികള്‍ക്ക് എന്നും നെഞ്ചോടു ചേര്‍ത്ത് വയ്ക്കാന്‍ പറ്റും വിധത്തിലുള്ള ഇമ്പമാര്‍ന്ന ഗാനങ്ങള്‍തന്നെയാണ് ഈ ചിത്രത്തിലേതെന്ന് നിസ്സംശയം പറയാം.

മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മലയോര ജില്ലയായ ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമത്തിലെ അയോണ്‍ എന്ന യുവാവിന്റെകഥ തികഞ്ഞ ഫാമിലി ഹ്യൂമര്‍, ഫാന്റെസി ജോണറില്‍ പറയുകയാണ്  ഈ ചിത്രത്തിലൂടെ .വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍
അക്ഷയ ഉദയകുമാറും . മീനാഷിയുമാണു നായികമാരാകുന്നു.: സിദ്ധാര്‍ത്ഥ് ഭരതന്‍, ഹരിശീ അശോകന്‍, ജോണി ആന്റെണി . ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്‍, അഷറഫ് പിലാക്കല്‍, ബോബി കുര്യന്‍, ബിജുക്കുട്ടന്‍, ശാന്തിവിള ദിനേശ്,അബിന്‍ ബിനോ,  ഷമീര്‍ ഖാന്‍, അരുണ്‍പുനലൂര്‍, മാസ്റ്റര്‍ സുഫിയാന്‍പൂജ മോഹന്‍രാജ്, ആലീസ്, ആകാശ് ദേവ്  എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


പശ്ചാത്തല സംഗീതം - മണികണ്ഠന്‍ അയ്യപ്പ .
ഛായാഗ്രഹണം - സുജിത് വാസുദേവ്.
എഡിറ്റിംഗ് - ജോണ്‍ കുട്ടി.
കലാസംവിധാനം. എം. ബാവ.
സ്റ്റില്‍സ് - അജി മസ്‌ക്കറ്റ്.
മേക്കപ്പ് - പി.വി. ശങ്കര്‍.
ഹെയര്‍ സ്‌റ്റൈലിഷ് - നരസിംഹ സ്വാമി.
കോസ്റ്റ്യും - ഡിസൈന്‍-
ദീപ്തി അനുരാഗ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഷൈനു ചന്ദ്രഹാസ്.
സ്റ്റുഡിയോ - ചലച്ചിത്രം.
ഫിനാന്‍സ് കണ്‍ട്രോളര്‍ - സിറാജ് മൂണ്‍ ബീം.
പ്രൊജക്റ്റ് 'ഡിസൈനര്‍ - രജീഷ് പത്തംകുളം.
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - പ്രസാദ് ശ്രീകൃഷ്ണപുരം,
അരുണ്‍ കണ്ണൂര്‍, അനൂപ് തൊടുപുഴ '
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജിനു. പി.കെ.
തൊടുപുഴ, ഇടുക്കി, എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.

nadhirsha movie magic mushroom

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES