സദ്യക്ക് വിളമ്പാന്‍ പുളിയിഞ്ചി

Malayalilife
സദ്യക്ക് വിളമ്പാന്‍ പുളിയിഞ്ചി

ചേരുവകള്‍

വാളന്‍ പുളി - 250 ഗ്രാം

ശര്‍ക്കര - 750 ഗ്രാം

ഇഞ്ചി - 100 ഗ്രാം

പച്ചമുളക് - 5 എണ്ണം

ചെറിയുള്ളി - 10 എണ്ണം

കറിവേപ്പില - 5 തണ്ട്

കായ പൊടി - ഒരു നുള്ള്

മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍

മുളക് പൊടി - 1 ടീസ്പൂണ്‍

അരി പൊടി - 3 ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ - 4 - 5 ടേബിള്‍സ്പൂണ്‍

ഉലുവ പൊടി- 1 ടീസ്പൂണ്‍

കടുക് - അര ടീസ്പൂണ്‍

വറ്റല്‍മുളക് - നാല് എണ്ണം

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ഉരുളിയോ അടി കട്ടിയുള്ള പാത്രമോ അടുപ്പില്‍ വച്ച് ചൂടാക്കുക. ശേഷം എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയുള്ളി എന്നിവയും വറ്റല്‍ മുളകും ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇവ മൂത്ത് വരുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. ശേഷം വാളന്‍ പുളി കുതിര്‍ത്തുവച്ച വെള്ളം പിഴിഞ്ഞൊഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്തിളക്കുക. പൊടിച്ച് വച്ചിരിക്കുന്ന ശര്‍ക്കര കൂടി ചേര്‍ക്കാം. ഇടക്കിടെ ഇളക്കാന്‍ മറക്കരുത്. തിളച്ചു കഴിഞ്ഞാല്‍ വറുത്തു പൊടിച്ച അരിപൊടി ചേര്‍ക്കുക. ശേഷം ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍ പൊടി, കായ പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വീണ്ടും തിളച്ചതിന് ശേഷം അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കാം. രുചികരമായ പുളിയിഞ്ചി തയാര്‍.

how to make puliyinchi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES