Latest News

പുതിയ തുടക്കങ്ങളുടെ മാന്ത്രികതയില്‍ വിശ്വസിക്കുക എന്ന് കുറിച്ച് കൊണ്ട് ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ഫോട്ടോ പങ്ക് വച്ച് നയന്‍താര; ബിസിനസിന് പിന്നാലെ നടി സിനിമയില്‍ പുത്തന്‍ ചുവടുവയ്പ്പിലേക്ക് എന്ന് സൂചന

Malayalilife
topbanner
 പുതിയ തുടക്കങ്ങളുടെ മാന്ത്രികതയില്‍ വിശ്വസിക്കുക എന്ന് കുറിച്ച് കൊണ്ട് ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ഫോട്ടോ പങ്ക് വച്ച് നയന്‍താര; ബിസിനസിന് പിന്നാലെ നടി സിനിമയില്‍ പുത്തന്‍ ചുവടുവയ്പ്പിലേക്ക് എന്ന് സൂചന

ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ' മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെയെത്തി ഇന്ന് തെന്നിന്ത്യന്‍ താര റാണി പദവിയിലേക്ക് ഉയര്‍ന്ന താരമാണ് നയന്‍താര. മലയാളത്തില്‍ തുടക്കം കുറിച്ച നയന്‍താര ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുളള നടിമാരില്‍ ഒരാളാണ്. അറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം ' ജാവനി' ലൂടെ തന്റെ ബോളിവുഡ് അരങ്ങറ്റവും ഗംഭീരമാക്കിയിരിക്കുകയാണ് താരം. 

സിനിമയ്ക്കൊപ്പം തന്റെ ബിസിനസ് ശൃംഖലയും വളര്‍ത്തുകയാണ് നയന്‍താരയിപ്പോള്‍.ഒന്നിലേറെ ബിസിനസ് സംരഭങ്ങള്‍ക്ക് നടി തുടക്കം കുറിച്ചു. ഇതിലേറ്റവും പ്രധാനപ്പെട്ടത് 9 സ്‌കിന്‍ എന്ന ബ്യൂട്ടി ബ്രാന്‍ഡാണ്. ഇപ്പോഴിതാ നയന്‍താരയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. താരം സംവിധാനത്തിലേക്കും ചുവട് വെക്കാനൊരുങ്ങുന്നെന്നാണ് സൂചന. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ഫോട്ടോയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

പുതിയ തുടക്കങ്ങളുടെ മാന്ത്രികതയില്‍ വിശ്വസിക്കുക'  എന്ന് കുറിച്ച് കൊണ്ട് ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ഫോട്ടോയാണ് നയന്‍താര പങ്കുവെച്ചത്. സംവിധായികയാകുകയാണോ എന്ന് പോസ്റ്റിന് താഴെ നിരവധി പേര്‍ ചോദിക്കുന്നുണ്ട്. നിലവില്‍ സിനിമകളുടെ തിരക്കിലാണ് നടി. ഇതിനൊപ്പം ബിസിനസ് കാര്യങ്ങളും നോക്കുന്നു. സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ റൗഡി പിക്ചേഴ്സിന്റെ കാര്യങ്ങളും നോക്കാനുണ്ട്.

വ്യക്തി ജീവിതത്തിനും കരിയറിനും ഒരേ പോലെ പ്രാധാന്യം നല്‍കുന്ന നയന്‍താര ഭര്‍ത്താവ് വിക്കിയ്ക്കും ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകിനുമൊപ്പം ജീവിതം ആഘോഷമാക്കുകയാണ്. മക്കളുടെ വിശേഷങ്ങളും നടി ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.

Read more topics: # നയന്‍താര
nayanthara to debut director

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES