യുവതാരങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട താരമാണ് നീരാജ് മാധവന്‍. ഒരു മികച്ച നടന്‍ മാത്രമല്ല ഒരു നല്ല ഡാന്‍സര്‍ കൂടിയാണെന്ന് കുറഞ്ഞ സമയത്തിനുളളില്‍ തന്നെ നീരജ് തെളിച്ചിയിട്ടുണ്ട്. നടന്‍, കൊറിയോഗ്രാഫര്‍ എന്നിങ്ങനെ സിനിമയില്‍ അരങ്ങ് തകര്‍ത്തു വരുകയാണ് നീരാജ് മാധവ് 2018 ഏപ്രില്‍ 2 തീയതിയായിരുന്നു വിവാഹം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയെയാണ് നീരജ് താലി ചാര്‍ത്തിയത്.
മലയാള സിനിമ ലോകം ഏറെ ആഘോഷിച്ച ഒരു വിവാഹമായിരുന്നു ഇവരുടേത്. ബ്രാഹ്മണ്‍ വിധി പ്രകാരമുള്ള ചടങ്ങുകളും വിവാഹമെല്ലാം താര കുടുംബത്തിനോടൊപ്പം പ്രേക്ഷകരും ആഘോഷിച്ചിരുന്നു. ദിപ്തി-നീരജ് വിവാഹ ചിത്രത്തങ്ങളും വിവാഹ വീഡിയോ ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ നീരജ് തന്നെയാണ് വിവാഹ വീഡിയോ പുറത്തുവിട്ടത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. കൂടാതെ വിവാഹനുഭവത്തെ കുറിച്ചും നീരവ് പോസ്റ്റില്‍ വാചലനാകുന്നുണ്ട്. എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോയിചടങ്ങുകളും തിരക്കുകളും കഴിഞ്ഞ് ആറു മാസങ്ങള്‍ക്കിപ്പുറം ഭാര്യയോടൊപ്പം ഇരുന്ന് ഇത് കണ്ടപ്പോള്‍ മനസ്സു നിറഞ്ഞുവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചും.