മലയാളികള്‍ കണ്ട ഏറ്റവും കഴിവുറ്റ പുതുമുഖനായികമാരില്‍ ഒരാളാണ് നിമിഷ സജയന്‍. ഇപ്പോഴിതാ മെല്‍ബണില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് നിമിഷ. 'ഡബ്ബ കാര്‍ട്ടല്‍' എന്ന സീരീസിലെ മികച്ച പ്രകടനത്തിനാണ് നിമിഷയ്ക്ക് ഈ അവാര്‍ഡ് ലഭിച്ചത്. ഇതിന്റെ ഭാഗമായി നടത്തിയ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും നിമിഷ പങ്കുവച്ചിട്ടുണ്ട്. സിഡ്നിയില്‍ നിന്നുള്ള ചിത്രങ്ങള്‍് നിമിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ (IIFM 2025 ) മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത് അഭിഷേക് ബച്ചന്‍ ആണ്. I Want To Talk എന്ന ചിത്രത്തിലെ പ്രകടനമാണ് അഭിഷേകിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അഭിഷേകിനൊപ്പം ഗീത കൈലാസം മികച്ച നടിക്കുള്ള അവാര്‍ഡും ഏറ്റുവാങ്ങി.