സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ നടനാണ് വിനോദ് കോവൂര്‍. ഹാസ്യ താരമായ വിനോദ് കോവൂരിന്റെ പല കഥാപാത്രങ്ങളും പ്രേക്ഷകമനസ്സിലിടം നേടിയതാണ്. ഇപ്പോളിത നടനും കൊച്ചിയിലേക്ക് താമസം മാറിയിരിക്കുകയാണ്.
ചിങ്ങം ഒന്നിന് ആണ് നടന്‍ തന്റെ പുതിയ വീട്ടിലേക്ക് താമസം മാറിയത. കോഴിക്കോട് സ്വദേശിയായ വിനോദ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കൊച്ചിയില്‍ സ്വന്തമായൊരു ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്.
'ഞങ്ങളുടെ ഒരു കൊച്ചു സ്വപ്നം ഇന്ന് ചിങ്ങം ഒന്നിന് സഫലമാവുകയാണ്. കൊച്ചിയില്‍ സ്വന്തമായി ഒരു പാര്‍പ്പിടം. കൊച്ചു സ്വര്‍ഗ്ഗംഎന്ന് പേരിട്ടിരിക്കുന്ന ഫ്‌ലാറ്റ് കൊച്ചിയുടെ ഹൃദയഭാഗത്ത് തന്നെയാണ്. പുതിയ ഫ്‌ലാറ്റില്‍ ഇന്ന് പാലു കാച്ചി താമസം ആരംഭിക്കുകയാണ്. പ്രാര്‍ത്ഥന ഉണ്ടാകണം,' എന്നാണ് വിനോദ് കോവൂര്‍ കുറിച്ചത്.
എം80യില്‍ മീന്‍ വിറ്റ് നടക്കുന്ന മൂസ എന്ന കഥാപാത്രം വിനോദ് കോവൂരിനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനാക്കിയ വേഷമാണ്. മഴവില്‍ മനോരമ സംപ്രേഷണം ചെയ്ത മറിമായം എന്ന കോമഡി ഷോയും വിനോദിന് വലിയ സ്വീകാര്യത നല്‍കി. 2003ല്‍ മഴനൂല്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.