'ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍..'; നിക്കറും ടിഷര്‍ട്ടും ധരിച്ച് വര്‍ക്ക്ഔട്ട് ചെയ്യുന്ന കൂലി നായകന്‍; പരിശീലകനൊപ്പം ഡംബെല്‍ കൊണ്ട് വ്യായാമം; തലൈവരുടെ പുതിയ വീഡിയോ വൈറല്‍; മാസ്സ് തന്നെയെന്ന് കമെന്റുകള്‍ 

Malayalilife
 'ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍..'; നിക്കറും ടിഷര്‍ട്ടും ധരിച്ച് വര്‍ക്ക്ഔട്ട് ചെയ്യുന്ന കൂലി നായകന്‍; പരിശീലകനൊപ്പം ഡംബെല്‍ കൊണ്ട് വ്യായാമം; തലൈവരുടെ പുതിയ വീഡിയോ വൈറല്‍; മാസ്സ് തന്നെയെന്ന് കമെന്റുകള്‍ 

 74-ാം വയസ്സിലും ഫിറ്റ്‌നസ്സ് കൊണ്ട് ശ്രദ്ധേയനായി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ജിമ്മില്‍ പരിശീലനം നടത്തുന്ന അദ്ദേഹത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ പരിശീലകനൊപ്പം ഡംബെല്‍ ഉപയോഗിച്ചുള്ള വര്‍ക്ക്ഔട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് നടന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. 

 'ഓഫ് സ്‌ക്രീനില്‍ മേക്കപ്പില്ലാതെ യാഥാര്‍ത്ഥ്യ രൂപം കാണിക്കുന്ന നല്ല മനുഷ്യന്‍', 'തലൈവര്‍ ആരോഗ്യത്തോടെ വാഴുക', 'തലൈവര്‍ വേറെ ലെവല്‍', 'നിങ്ങളുടെ ആരാധകനായതില്‍ അഭിമാനിക്കുന്നു', '74 വയസ്സിലും ഫിറ്റാണ് അദ്ദേഹം' എന്നിങ്ങനെ നിരവധി പ്രശംസകളാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം, രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'കൂലി' ബോക്‌സ് ഓഫീസ് വിജയമാണ്‌നേടുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 300 കോടി രൂപ കളക്ഷന്‍ നേടി. തമിഴകത്ത് ഈ വര്‍ഷം 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമെന്ന നേട്ടവും 'കൂലി' സ്വന്തമാക്കി. ആദ്യ ദിനം ചിത്രത്തിന് ലോകമെമ്പാടുമായി 151 കോടി രൂപയാണ് ലഭിച്ചത്. 

മൂന്നാം ദിവസത്തോടെ കളക്ഷന്‍ 320 കോടി കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകേഷിന്റെ തന്നെ സംവിധാനത്തില്‍ വിജയ് നായകനായെത്തിയ 'ലിയോ'യുടെ റെക്കോര്‍ഡാണ് 'കൂലി' മറികടന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ രജനികാന്ത്, 1974-ല്‍ 'അപൂര്‍വരാഗങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഇപ്പോഴും തന്റെ ആരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന നടനാണ് അദ്ദേഹം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajinimpact ???? (@rajinimpact_)

Read more topics: # രജനികാന്ത്
rajinikanth coolie gym routin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES