നടന്‍ ഷൈന്‍ ടോം ചാക്കോയുടെ തകര്‍പ്പന്‍ ഡാന്‍സ് വിഡിയോകളാണ് സോഷ്യലിടത്തില്‍ വൈറലാകുന്നത്. ക്ലാസിക്കല്‍ ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയും കൂലിയിലെ ഹിറ്റ് ഗാനത്തിന് ചുവടുവക്കുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'അലൈപായുതേ കണ്ണാ' എന്ന ഗാനത്തിന് ഷെയ്ന്‍ തന്റെ സുഹൃത്തായ ബ്ലെസിക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
കൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് പങ്കുവെച്ച വീഡിയോയില്‍, ഷൈന്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങിയ ശാസ്ത്രീയ നൃത്ത രൂപങ്ങളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ടെന്ന് സുഹൃത്ത് ബ്ലെസി കുറിച്ചു.
നടി ഐശ്വര്യ മേനോന്‍ ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള ഡാന്‍സ് വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. രജനീകാന്ത് നായകനായെത്തിയ 'കൂലി' സിനിമയിലെ 'മോണിക്ക' ഗാനത്തിനാണ് താരങ്ങള്‍ ചുവടുവയ്ക്കുന്നത്.
ഐശ്വര്യ മേനോന്‍ ആണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ടേക്കുകള്‍ക്കിടയിലെ സമയം നൃത്തത്തിനായി മാറ്റിവച്ചപ്പോള്‍ എന്ന കുറിപ്പുമായാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത ഹൂഡിയും കൂളിങ്ങ് ഗ്ലാസും വച്ച് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഷൈന്‍ ആറാടുകയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
'കൃഷ്ണന്റെ ഓടക്കുഴല്‍ നിങ്ങളുടെ ജീവിതത്തില്‍ സ്‌നേഹം, സന്തോഷം, കുസൃതി എന്നിവ നിറയ്ക്കട്ടെ. രാധേ രാധേ! എന്റെ സുഹൃത്തിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ ഇതാ...', എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഷൈനിനൊപ്പം എന്നും ഉണ്ടാകുമെന്നും ബ്ലെസി വാക്കുനല്‍കി. നിരവധി പേരാണ് വീഡിയോക്ക് താഴെയായി ഷൈനിന്റെ നൃത്തത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
'ഷൈന്‍ ഡാന്‍സിലും പുലിയാണ്', 'നന്നായി ചെയ്തു സൂപ്പര്‍', 'ഷെയ്ന്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്', 'മൂവ് ഓക്കെ സൂപ്പറാണ്', 'പൊളിച്ചു', 'ഷെയ്‌നിന്റെ ഡാന്‍സ് സൂപ്പറാണ്, സിനിമയിലും ഇത് കാണിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു', 'അണ്ണന്‍ ഇതിലും പുലി ആയിരുന്നോ' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. എം.സി. ജോസഫ് സംവിധാനം ചെയ്ത 'മീശ'യാണ് ഷെയ്‌നിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമ. ശാസ്ത്രീയ നൃത്തത്തില്‍ ഷൈന്‍ പ്രകടിപ്പിച്ച മികവ് ആരാധകര്‍ക്കിടയില്‍ വലിയ രീതിയിലാണ് ചര്‍ച്ചയായിരിക്കുന്നത്.