ക്രിസ്മസ് റിലീസിനെത്തുന്ന ചിത്രം ഞാന്‍ പ്രകാശനിലെ പുതിയ ഗാനം പുറത്തിറങ്ങി....!

Malayalilife
topbanner
 ക്രിസ്മസ് റിലീസിനെത്തുന്ന ചിത്രം ഞാന്‍ പ്രകാശനിലെ പുതിയ ഗാനം പുറത്തിറങ്ങി....!

സത്യന്‍ അന്തിക്കാട് ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഞാന്‍ പ്രകാശനിലെ പുതിയ ഗാനം പുറത്തിറങ്ങി. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആത്മാവിന്‍ ആകാശത്തില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഷാന്‍ റഹ്മാനും ഗൗരി ലക്ഷമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണമിട്ടിരിക്കുന്നത്. മലയാളിക്ക് കണ്ടു പരിചയമുള്ള ഒരു ടിപ്പിക്കല്‍ മലയാളി യുവാവാണ് പ്രകാശന്‍ എന്നാണ് സംവിധായകന്‍ 'പ്രകാശ'നെ വിശേഷിപ്പിച്ചത്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് 'പി.ആര്‍.ആകാശ്' എന്ന് പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. 

പതിനാറ് വര്‍ഷത്തിനു ശേഷം ശ്രീനിവസന്‍ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. പ്രകാശന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്.ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.

Read more topics: # njan prakashan,# new song,# released
njan prakashan,new song,released

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES