തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്റെ പുതിയ ചിത്രം 'ഒജി'യുടെ പ്രമോഷന്‍ പരിപാടിക്കിടെ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സ്റ്റേജില്‍ പവന്‍ കല്ല്യാണ്‍ വാള്‍ വീശിയതോടെ അടുത്ത് നിന്നിരുന്ന ബോര്‍ഡി ഗാര്‍ഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പവന്‍ കല്യാണിന്റെ വാള്‍ പിന്നിലേക്ക് കറക്കുമ്പോള്‍ തൊട്ടടുത്തുള്ള ബോഡിഗാര്‍ഡിന്റെ മുഖത്തിനു ഇഞ്ചുകളുടെ വ്യത്യസത്തില്‍ മാറി പോകുകയായിരുന്നു. ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോ വഴിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
പവന്‍ കല്യാണ് ഒരു ഉയരത്തിലുള്ള പ്രത്യേക പ്ലാറ്റ്ഫോമിലൂടെ സ്റ്റേജിലേക്ക് എത്തിയപ്പോള്‍, വലിയൊരു വാള്‍ കയ്യിലെടുത്തത്. മുന്നിലേക്ക് നടക്കുന്നതിനിടെയാണ് താരം വാള്‍ ആള്‍ക്കൂട്ടത്തിലേക്ക് പൊക്കിക്കാണിച്ചത്. ബോഡിഗാര്‍ഡുമാര്‍ പിന്‍പറ്റി നടക്കുന്നതിനിടെയാണ് വാള്‍ പെട്ടെന്ന് മറിഞ്ഞു, തലനാരിഴയുടെ വ്യത്യാസത്തില്‍ ബോഡിഗാര്‍ഡിന്റെ മുഖത്ത് തൊടാതെ പോയത്. വീഡിയോയില്‍ ബോര്‍ഡി ഗാര്‍ഡ് ഞെട്ടുന്നതും കാണാം.
വിഡിയോ കണ്ട ആളുകള്‍ ഭാഗ്യം കൊണ്ടാണ് ബോഡിഗാര്‍ഡ് പരിക്കേല്‍ക്കാതെ രക്ഷപെട്ടതെന്ന് അഭിപ്രായപ്പെട്ടു. സാമൂഹികമാധ്യമങ്ങളില്‍ പലരും ''ഇത്തരത്തിലുള്ള അപകടകരമായ അഭ്യാസങ്ങള്‍ എന്തിനാണ് നടത്തുന്നത്?'' എന്ന് ചോദിക്കുകയും, ''പവന്‍ കല്യാണ് നടനല്ലാതെ രാഷ്ട്രീയ നേതാവും, ഉത്തരവാദിത്തപ്പെട്ട വ്യക്തിയുമാണ്'' എന്ന് ഓര്‍ക്കണമെന്നും കമന്റുകളിലൂടെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. സിനിമ 'ഒജി' സുജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബര്‍ 25ന് തിയേറ്ററുകളിലെത്തും.