Latest News

ആ ദിവസം ഇന്നും മറക്കാതെ മനസ്സില്‍ കാത്തു സൂക്ഷിക്കുകയാണ്; വെളിപ്പെടുത്തലുമായി മേതില്‍ ദേവിക

Malayalilife
ആ ദിവസം  ഇന്നും മറക്കാതെ മനസ്സില്‍ കാത്തു സൂക്ഷിക്കുകയാണ്; വെളിപ്പെടുത്തലുമായി മേതില്‍ ദേവിക

മേതില്‍ ദേവിക എന്ന പേര് ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. നര്‍ത്തകിയായി അറിയപ്പെട്ട മേതില്‍ ദേവിക ലൈംലൈറ്റിലേക്ക് എത്തുന്നത് മുകേഷിന്റെ ഭാര്യയായി മാറിയതോടെയാണ്. നടി സരിതയുമായി പിരിഞ്ഞ മുകേഷും മേതില്‍ ദേവികയുമായുള്ള വിവാഹം എല്ലാവര്‍ക്കും അപ്രതീക്ഷിതമായിരുന്നു. മുതിര്‍ന്ന മക്കളുള്ള മുകേഷും ഇരുപത് വയസിന് ഇളയതായ ദേവികയും തമ്മിലുള്ള വിവാഹം കേട്ടവരെയും അമ്പരപ്പിച്ചു. സൗന്ദര്യം കൊണ്ടും കഴിവും കൊണ്ടും മുകേഷിനൊപ്പം നില്‍ക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് മേതില്‍ ദേവികയുടേതും. ദേവികയുടെ ജീവിതത്തെകുറിച്ച് കൂടുതലറിയാം.

വലിയ പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബക്കാരിയാണ് പാലക്കാട് സ്വദേശിയായ ദേവിക. സംസ്‌കൃത പണ്ഡിതനായിരുന്ന കെ.സി നമ്പ്യാരുടെ കൊച്ചുമകളും  എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ അനന്തരവളുമാണ് ദേവിക. എഴുത്തുകാരനായ എന്‍.രാജഗോപാലിന്റെയും മേതില്‍ രാജേശ്വരിയുടെയും മകളായ ദേവികയ്ക്ക് ചെറുപ്പം മുതല്‍ നൃത്തമായിരുന്നു എല്ലാം.

ദേവിക ജനിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. പിന്നീട് അവിടെ നിന്നും ഇവിടേക്ക് പറിച്ച് നടപ്പെട്ടതോടെ റിഗാറ്റ ഡാന്‍സ് അക്കാഡമിയിലായിരുന്നു നൃത്തപഠനം. പിന്നീട് പാലക്കാടേക്ക് പോയി അവിടെ നിന്നും പ്രശസ്തമായ വിക്ടോറിയ കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. അതിന് ശേഷം മദ്രാസില്‍ പോയി എം.ബി.എ പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതൊടൊപ്പം തന്നെ കുച്ചിപ്പുടി ആചാര്യന്‍ വെമ്പട്ടി ചിന്നസത്യത്തിന്റെ അടുക്കല്‍ കുച്ചിപുടിയും ദേവിക പഠിച്ചു. എന്നാല്‍ പഠനത്തില്‍ ഉഴപ്പാത്ത ദേവിക ഫസ്റ്റ് റാങ്കോടുകൂടെയാണ് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ പാസായത്. വീണ്ടും കൊല്‍ക്കത്തയില്‍ പോയി നൃത്തത്തില്‍ എംഎ പഠിച്ച ദേവിക അവിടെ നിന്നും ഗോള്‍ഡ് മെഡല്‍ വാങ്ങിയാണ് വിജയിച്ചത്. ഇതിനോടകം തന്നെ മികച്ച നര്‍ത്തകിയായി ദേവിക പേരെടുത്തുകഴിഞ്ഞിരുന്നു.

നൃത്തവും ഷോകളുമായി നടന്നിരുന്ന സമയത്തായിരുന്നു രാജീവ് നായരുമായി ദേവികയുടെ വിവാഹം 2002 ല്‍ നടന്നത്. വിവാഹശേഷം ബൈംഗ്ലൂരിലേക്ക് താമസവും മാറി. ഇരുവര്‍ക്കും ദേവാങ്ക് എന്ന ഒരു മകനുമുണ്ട്. എന്നാല്‍ രണ്ടുവര്‍ഷത്തില്‍ ദാമ്പത്യ ജീവിതം വഴിപിരിഞ്ഞതോടെ ദേവിക തിരികെ സ്വന്തം നാടായ പാലക്കാടേക്ക് തിരികേഎത്തി. തുടര്‍ന്ന് പാലക്കാട് രാമനാട്ടുകരയില്‍ ശ്രീപാദം എന്ന നൃത്ത സ്ഥാപനം തുടങ്ങി. ആ സമയത്തായിരുന്നു കൈരളി ടിവിയില്‍ സ്റ്റാര്‍ വാര്‍ എന്ന പരിപാടിയില്‍ ദേവിക ജഡ്ജായി എത്തിയത്.

ഇതിനിടയിലാണ് വിവാഹത്തെ പറ്റി ചിന്തിക്കാതിരുന്ന ദേവികയുടെ ജീവിതത്തിലേക്ക് മുകേഷ് എത്തുന്നത്. അതിനും നിമിത്തമായത് നൃത്തം തന്നെയായിരുന്നു. ദുബായില്‍ വെച്ച് നടന്ന ഒരു നൃത്തപരിപാടിക്ക് ശേഷമായിരുന്നു മുകേഷും ദേവികയും ആദ്യമായി കാണുന്നത്. അന്ന് അതിഥിയായെത്തിയ മുകേഷ് ദേവികയടെ നൃത്തം കണ്ട് ഇഷ്ടപ്പെട്ട് ഗ്രീന്‍ റൂമിലെത്തി ദേവികയെ അഭിനന്ദിക്കുകയായിരുന്നു. അതിന് ശേഷം പിന്നീട് വീണ്ടും ഇരുവരും കണ്ടുമുട്ടി. ഒരു ഖത്തര്‍ ഷോയില്‍ വെച്ച്. മേതില്‍ ദേവികയുടെ നൃത്തവും രമേശ് പിഷാരടിയുടെ മിമിക്രിയും. അവിടെ ചീഫ് ഗസ്റ്റായി എത്തിയത് മുകേഷായിരുന്നു. അന്ന് പിഷാരടി ദേവികയെ മുകേഷിന് പരിചയപ്പെടുത്തി. എന്നാല്‍ അന്ന് ദേവികയെ കണ്ട മുകേഷ് ദേവികയോട് ചോദിച്ചത് നിങ്ങള്‍ വിവാഹിതയാണോ എന്നാണ്. എന്നാല്‍ വിവാഹിതയാണെന്ന ദേവികയുടെ മറുപടി കേട്ട മുകേഷ് പിന്നെ ഒന്നും പറയാതെ തിരികെ നടന്നു. ആ ദിവസം ദേവിക ഇന്നും മറക്കാതെ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നതാണ്.

എന്നാല്‍ അതിന് ശേഷം മുകേഷിന്റെ സഹോദരി സന്ധ്യയും ഭര്‍ത്താവും നടനുമായ രാജേന്ദ്രനും ദേവികയുടെ വീട്ടിലെത്തി പെണ്ണാലോചിച്ചു. എന്നാല്‍ ദേവികയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് താല്‍പര്യമില്ലായിരുന്നു. മുകേഷിന്റെ സിനിമാബന്ധവും പ്രായവ്യത്യാസവുമായിരുന്നു ഇതിന് കാരണം. അതിനാല്‍ തന്നെ ആ ആലോചന ദേവികയുടെ വീട്ടുകാര്‍ തന്നെ  ഉപേക്ഷിച്ചു. എന്നാല്‍ ദേവികയ്ക്ക് മുകേഷിന്റെ ആലോചന ഇഷ്ടമായി. ചേര്‍ന്നുപോകാന്‍ കഴിയുന്ന മേഖലകളായതായിരുന്നു ഇതിന് കാരണം. തുടര്‍ന്ന് ദേവിക മുകേഷിനെ വിളിക്കുകയും തുറന്നുസംസാരിക്കുകയും ചെയ്തു. ദേവികയുടെ ഇഷ്ടമറിഞ്ഞതോടെ വീട്ടുകാരും ബന്ധത്തിന് സമ്മതം മൂളി.

നൃത്തത്തോടുള്ള തന്റെ താല്‍പര്യവും തന്റെ മകന് രാജീവ് അച്ഛനാണെന്ന സ്ഥാനം ഒരിക്കലും നിഷേധിക്കാന്‍ കഴിയില്ല എന്നുമെല്ലാം ദേവിക മുകേഷിനോട് വിവാഹത്തിന് മുമ്പ് തന്നെ തുറന്ന് സംസാരിച്ചിരുന്നു. അങ്ങനെ മുപ്പത്തിയേഴുകാരിയായ ദേവിക തന്നെക്കാള്‍ ഇരുപത് വയസ്സിന് പ്രായക്കൂടുതലുള്ള 57 കാരന്‍ മുകേഷിനെ വിവാഹം ചെയ്തു. 2013 ഒക്ടോബര്‍ 24 നാണ് മേതില്‍ ദേവിക മുകേഷിന്റെ ഭാര്യയായത്. പിന്നീട് മുകേഷ് എന്ന താരത്തിനൊപ്പവും ജനപ്രതിനിധിക്കൊപ്പവും സമാധാനപരമായജീവിതമാണ് ദേവിക നയിച്ചത്. മുകേഷിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും ദേവിക ഒപ്പം നിന്നു. മുകേഷിനെതിരെ ഒരു സിനിമാ പ്രവര്‍ത്തക ഉയര്‍ത്തിയ മീ ടൂ ആരോപണത്തിലും ദേവിക മുകേഷിനൊപ്പമാണ് നിലകൊണ്ടത്.

ദേവികയുടെ മകന്‍ ദേവാങ്കും മുകേഷിനൊപ്പമാണ് ജീവിക്കുന്നത്. ഇരുവരും നല്ല ആത്മബന്ധത്തിലാണ്. ജീവിതത്തില്‍ മാത്രമല്ല ദേവികയുടെ കലാജീവിതത്തിലും നല്ലൊരു പങ്കാളി തന്നെയാണ് മുകേഷ്. അതിന്റെ തെളിവാണ് ഇരുവരും ചേര്‍ന്ന് ഒരുക്കിയ നാഗ എന്ന നൃത്ത നാടകം. മുകേഷിന്റെ രാഷ്ട്രീയ സിനിമാ ജീവിതത്തോട് ചേര്‍ന്നാണ് ഇപ്പോള്‍ ദേവിക ജീവിക്കുന്നത്. ഇതൊടൊപ്പം തന്നെ തന്റെ നൃത്തജീവിതവും മുകേഷിന്റെ പിന്തുണയോടെ ദേവിക മുന്നോട്ട് കൊണ്ടുപോകുന്നു. നിരവധി പുരക്‌സ്‌കാരങ്ങള്‍ നേടിയ ദേവിക കലാമണ്ഡലത്തില്‍ അധ്യാപികയായും ജോലി നോക്കിയിട്ടുണ്ട്.
 

Read more topics: # Methil devika shared her life
Methil devika shared her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES