ഇനിയൊരു കല്യാണം കഴിക്കാൻ പേടിയാണ്; പ്രണയവിവാഹം വേര്‍പിരിയല്‍ സ്വത്തുക്കള്‍ വരെ നഷ്ടമായ നടന്‍ ബാലയുടെ ജീവിതം

Malayalilife
topbanner
ഇനിയൊരു കല്യാണം കഴിക്കാൻ പേടിയാണ്; പ്രണയവിവാഹം വേര്‍പിരിയല്‍ സ്വത്തുക്കള്‍ വരെ നഷ്ടമായ നടന്‍ ബാലയുടെ ജീവിതം

മിഴ് നാട്ടില്‍ നിന്നുമെത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാല. തമിഴ് കലർന്ന മലയാളം ആണ് ബാല സംസാരിക്കുന്നത്. അത് തന്നെ കേൾക്കാൻ നല്ല രസമാണ്. അതുകൊണ്ട് തന്നെ നിരവധി ആരാധകർ ഉണ്ട് ബാലയ്ക്ക് മലയാളത്തിലും. നല്ല കുറച്ച് കഥാപാത്രങ്ങൾ മലയാളത്തിന് നൽകിയ നടന്ന കൂടിയാണ് ബാല. സിനിമാ ജീവിതം പോലെ തന്നെ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഗായിക അമൃതയായിട്ടുള്ള വിവാഹവും വിവാഹമോചനവും എല്ലാം ഒരുപാട് തവണ ചർച്ച ആയിട്ടും ഉണ്ട്. പലതവണ ലൈവ് പോസ്റ്റിലൂടെയും വീഡിയോകളിലൂടെയും ബാല സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. എല്ലാവർക്കും ഇവരയുടെ വിവാഹവും വേര്പിരിയലുമൊക്കെ അറിയാവുന്നതാണ്. അത്രയ്ക്കും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന വിഷമായിരുന്നു ഇത്.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. 'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം 'ബിഗ്‌ ബി' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതൊക്കെ തന്നെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. സിനിമയുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബത്തിലാണ് ബാല ജനിച്ചത്. മുത്തച്ഛൻ അരുണാചല സ്റ്റുഡിയോയുടെ ഉടമയായിരുന്നു. 350 ഓളം ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്ത പിതാവ് ജയകുമാർ, സഹോദരൻ ശിവ ചലച്ചിത്രങ്ങളിൽ സംവിധായകനും ഛായാഗ്രാഹകനുമായി പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ പാരമ്പര്യമായി സിനിമയിൽ ബന്ധമുള്ളതിനാൽ തന്നെ അഭിനയിക്കാനും മറ്റും യാധൊരു പ്രയാസവും ബാലയ്ക്ക് ഉണ്ടായിരുന്നില്ല.

2010 ഓഗസ്റ്റ് 27 ന് ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തയായ അമൃതയെ കല്യാണം കഴിച്ചു. 2012 സെപ്റ്റംബറിൽ അവന്തിക എന്ന ഒരു പെൺകുട്ടി ഇരുവർക്കും ജനിച്ചു. പിന്നീട് അറിയുന്ന വാർത്തകൾ ഒക്കെ ഇവർ മൂന്ന് വർഷമായി അകന്നു ജീവിക്കുകയായിരുന്നു എന്നാണ്. പിന്നീട് 2019 ഇരുവരും നിയപരമായി വേർപിരിഞ്ഞു. ഐഡിയ സ്റ്റാർ സിംഗറിൽ ജഡ്ജ് അയി പോയ സമയമായിരുന്നു ഇരുവരും കണ്ടതും അടുത്തതുമൊക്കെ. അവിടെ നിന്നാണ് ഇവർ ഒന്നിക്കുന്നത്. ഏകദേശം 2015 ഓടെയാണ് ബാല - അമൃത വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്. ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞിരുന്നു. പുതിയ മ്യൂസിക് ട്രൂപ്പ് തുടങ്ങി അമൃത അതിന്റെ തിരക്കിലായതോടെയാണ് പ്രശ്നങ്ങൾ വന്നത് എന്നൊക്കെ അന്ന് റുമേഴ്‌സ് ഉണ്ടായിരുന്നു. അമൃതയും വീട്ടുകാരും മകളെ ബാലയില്‍ നിന്നും അകറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയുന്നു.

ഇപ്പോഴും മകൾ 'അമ്മ അമൃതയുടെ കൂടെയാണ്. ബാല ഇടയ്ക്കൊക്കെ മകളെ പറ്റി ചിത്രങ്ങളും സ്റ്റോറിയും മറ്റും ഇടാറുണ്ട്. ഇടയ്ക്ക് ഇവർ ഒന്നിക്കുന്നു എന്നൊക്കെ പലരും പറഞ്ഞ് പരത്തിയിരുന്നു. പക്ഷെ ഇതൊക്കെ തന്നെ സങ്കടപെടുത്തുന്നതാണ് എന്നാണ് നടൻ പറഞ്ഞത്. തനിക്കും തന്റെ കുടുംബത്തിനും ഇത് വിഷമമാണ് എന്നാണ് പറയുന്നത്. വ്യക്തി ജീവിതം, സിനിമ ജീവിതം കൂടാതെ അപകടവും സംഭവിച്ചു. അതിനൊപ്പം ഒറ്റപ്പെടുകയും ചെയ്തു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി. അന്ന് എന്നെ ചെന്നൈ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തത് നടന്‍ അജിത്താണെന്നൊക്കെ നടൻ അന്ന് പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ വളരെ കഷ്ടപ്പെട്ടാണ് താൻ ഇന്ന് കാണുന്ന രീതിയിൽ സന്തോഷമായി ജീവിക്കുന്നത് എന്നൊക്കെ പറഞ്ഞിരുന്നു ബാല.

സിനിമയിൽ തന്നെ ഒരുപാട് പേർ ഒതുക്കാൻ ശ്രമിച്ചെങ്കിലും നല്ല വ്യക്തികൾ ഉണ്ടെന്നും ബാല പറയുന്നു. രണ്ടാം വരവിവൽ തന്നെ സഹായിച്ചത് മോഹൻലാലും സംവിധായകൻ വൈശാഖുമാണെന്ന് ബാല പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ബാല മലയാളത്തിൽ തിരികെ എത്തിയത് മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ പുലിമുരുകനിലൂടെയാണ്. മോഹന്‍ലാല്‍, വൈശാഖ് എന്നിവരാണ് എന്നെ പുലിമുരുകനില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. അന്ന് ഞാന്‍ പറഞ്ഞു, ഇത്രയും പ്രശ്‌നങ്ങളുള്ള ഒരു വ്യക്തിയാണ് ഞാന്‍. ഇത്രയും വലിയൊരു സിനിമയില്‍ ഞാന്‍ ഭാഗമാകുന്നത് ശരിയാണോ എന്ന് ചോദിച്ചു. ഞാന്‍ വിളിച്ചത് ബാല എന്ന നടനെയാണ്, നിങ്ങളുടെ കഴിവ് കൊണ്ടാണ്. അല്ലാതെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ എനിക്ക് വിഷയമല്ല. കഥപാത്രം നിങ്ങള്‍ക്ക് ചേരുമെന്നാണ് വൈശാഖ് പറഞ്ഞത്. അത് തന്നെയാണ് മോഹന്‍ലാലിന്റെയും അഭിപ്രായമെന്നും പറഞ്ഞു. അങ്ങനെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ അഭിനയിക്കുന്നത് എന്ന് നടൻ അന്ന് പറഞ്ഞിരുന്നു.

അമൃത ബിഗ്‌ബോസിൽ മത്സരിച്ചപ്പോൾ വീണ്ടും ഇവരുടെ കാര്യം സംസാര വിഷയമായി മാറി ഇരുന്നു. അമൃത ബിഗ് ബോസില്‍ മത്സരിക്കാന്‍ വന്നതോടെ ഇക്കാര്യം ചര്‍ച്ചയായി. ബാല രണ്ടാമതും വിവാഹിതനാവുന്നു എന്ന തരത്തില്‍ വീണ്ടും പ്രചരണങ്ങള്‍ വന്നിരുന്നു. അതില്‍ പ്രധാനമായും മഞ്ജു വാര്യര്‍ അടക്കമുള്ള നടിമാരുടെ പേര് ചേര്‍ത്താണ് പറഞ്ഞിരുന്നത്. മഞ്ജു വാര്യരുടെയും മംമ്ത മോഹന്‍ദാസിന്റെയും ഒക്കെ പേരിനൊപ്പം വന്ന തന്റെ വിവാഹ വാര്‍ത്തകളെ കുറിച്ച് ബാല പിന്നീട് പ്രതികരിച്ചിരുന്നു. 

bala actor malayalam tamil movie amritha family

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES