Latest News

20 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ നാടകത്തിലൂടെ അരങ്ങിലേക്കെത്താനൊരുങ്ങി രചന നാരായണന്‍കുട്ടി; സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന അനാമികയിലെത്തുന്ന സന്തോഷം പങ്ക് വച്ച് നടി

Malayalilife
topbanner
20 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ നാടകത്തിലൂടെ അരങ്ങിലേക്കെത്താനൊരുങ്ങി രചന നാരായണന്‍കുട്ടി; സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന അനാമികയിലെത്തുന്ന സന്തോഷം പങ്ക് വച്ച് നടി

ടിയായും അവതാരകയായും തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണന്‍കുട്ടി. മികച്ച ഒരു നര്‍ത്തകി കൂടിയാണ് രചന. തൃശൂര്‍ ദേവമാത സ്‌കൂളിലെ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ടീച്ചറായിരുന്ന രചന റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 ജയറാമിനൊപ്പമുളള ' ലക്കിസ്റ്റാര്‍' ആണ് താരത്തിന്റെ ആദ്യ സിനിമ. തുടര്‍ന്ന് നിരധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ രചന അവതരിപ്പിച്ചു.ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് രചന. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ഒരു നാടകത്തിന്റെ ഭാഗമാകുന്നുവെന്ന വിവരമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ശ്രീ സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന നാടകം ഏവരും വന്ന് കാണണമെന്നും അനുഗ്രഹിക്കണമെന്നും രചന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

ൃമോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' ആണ് തിയേറ്ററിലെത്തിയ രചനയുടെ ഏറ്റവും പുതിയ സിനിമ. ശേഷം 'എലോണ്‍' സിനിമയില്‍ വോയിസ് ആര്‍ട്ടിസ്റ് ആയി രചനയുടെ സാന്നിധ്യം ഉണ്ടായിരുന്നു.തൃശൂരിലെ മാനേജ്മെന്റ് സ്‌കൂളില്‍ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന രചന പിന്നീട് മിനിസ്‌ക്രീനിലൂടെയാണ് അഭിനയ രംഗത്തെത്തിയത്


        

rachana marayanankutty theatre

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES