Latest News

  ദുല്‍ഖറിന്റേയോ ഫഹദിന്റേയോ സിനിമക്ക് വരുന്ന ആളുകള്‍ എന്റെ സിനിമയ്ക്ക് വരണം എന്നില്ല; എനിക്കൊരു സ്റ്റാര്‍ ആകണ്ട നടി ആയാല്‍ മതി; മനസ്സുതുറന്ന് രജിഷ വിജയന്‍ 

Malayalilife
  ദുല്‍ഖറിന്റേയോ ഫഹദിന്റേയോ സിനിമക്ക് വരുന്ന ആളുകള്‍ എന്റെ സിനിമയ്ക്ക് വരണം എന്നില്ല; എനിക്കൊരു സ്റ്റാര്‍ ആകണ്ട നടി ആയാല്‍ മതി; മനസ്സുതുറന്ന് രജിഷ വിജയന്‍ 

നുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് രജിഷ വിജയന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടി. സിനിമാ ജീവിതത്തെക്കുറിച്ചും സിനിമാ സംഘല്‍പ്പങ്ങളെക്കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് നടി ഇപ്പോള്‍. വിജയിക്കുമോ ഇല്ലയോ എന്നാലോചിച്ച് സിനിമ ചെയ്യാനാകില്ല.തനിക്ക് തൃപ്തി തരുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും അതിനായി കാത്തിരിക്കാന്‍ തയ്യാറാണെന്നും രജിഷ പറയുന്നു. സിനിമ എന്റെ പാഷന്‍ മാത്രമാണ്. അതില്‍ നിന്നും മറ്റ് നേട്ടങ്ങളൊന്നും ആഗ്രഹിക്കുന്നില്ല,  സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തുറന്നു പറഞ്ഞത്.

എണ്ണം കൂട്ടാന്‍ കൂടുതല്‍ സിനിമകള്‍ ചെന്നതില്‍ വിശ്വസിക്കുന്നില്ലെന്നും സിനിമയുടെ ക്വാളിറ്റിയില്‍ ആണ് താന്‍ വിശ്വസിക്കുന്നത്. വിജയിക്കുമോ ഇല്ലയോ എന്ന് നോക്കി സിനിമ ചെയ്യാനാകില്ല. കഥാപാത്രവുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്നത് മാത്രമാണ് വിഷയം. കൂടുതലും നോക്കുന്നത് എനിക്ക് എന്ത് ചെയ്യാനുണ്ട് എന്നതാണ്. എന്നെ ചലഞ്ച് ചെയ്യുന്ന എന്തുണ്ട് എന്നാണ് രജിഷ പറഞ്ഞു. ലാലേട്ടന്റേയോ മമ്മൂക്കയുടേയോ അതോ ദുല്‍ഖറിന്റേയോ ഫഹദിന്റേയോ സിനിമക്ക് വരുന്ന ആളുകള്‍ എന്റെ സിനിമയ്ക്ക് വരണം എന്നില്ല. പ്രേക്ഷകര്‍ അവരുടെ പേര് കേട്ടാണ് വരുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് ആ വാല്യു കൊടുക്കുന്നത്. അവരത് അര്‍ഹിക്കുന്നുണ്ട്. എനിക്കൊരു സ്റ്റാര്‍ ആകണ്ട, നടി ആയാല്‍ മതി, എന്നും രജിഷ പറഞ്ഞു.

rajisha-vijayan-said-about-i-want-become-a-good-actress-no-a-star

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES