സിനിമയൊരു ട്രാപ്പാണ്; നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഇപ്പോഴും കണ്ണീരായി കിടക്കുന്ന ഭാഗമാണത്; അഭിനയം നിര്‍ത്തിയെന്ന് പറഞ്ഞിട്ട് പോലും സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ; ദാദാാസാഹിബിലെ നായിക നടി രമ്യയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

Malayalilife
topbanner
സിനിമയൊരു ട്രാപ്പാണ്; നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഇപ്പോഴും കണ്ണീരായി കിടക്കുന്ന ഭാഗമാണത്; അഭിനയം നിര്‍ത്തിയെന്ന് പറഞ്ഞിട്ട് പോലും സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ; ദാദാാസാഹിബിലെ നായിക നടി രമ്യയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

മ്മൂട്ടി നായകനായ ദാദാസാഹിബ് എന്ന സിനിമയിലെ നായിക നടി രമ്യ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.താന്‍ സിനിമയില്‍ നിന്നും അപ്രതക്ഷ്യയാകാനുള്ള കാരണം തുറന്നു പറയുകയാണ് രമ്യ.

മൂന്ന് വര്‍ഷം മാത്രമാണ് സിനിമയിലുണ്ടായിരുന്നതെന്നും വിവാഹത്തിന് മുന്‍പ് തന്നെ സിനിമ ഉപേക്ഷിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി. 'ദാദാസാഹിബില്‍ നായികയായി അപ്രതീക്ഷിതമായാണ് എത്തുന്നത്. സിനിമ എന്താണെന്നറിയാതെ സിനിമയിലേക്ക് വന്ന വ്യക്തിയാണ് ഞാന്‍. സെറ്റില്‍ എല്ലാവരും നന്നായാണ് പെരുമാറിയിരുന്നത്. ചിലര്‍ തമാശയ്ക്ക് കളിയാക്കാറുണ്ടായിരുന്നു. മമ്മൂക്കയും മണിച്ചേട്ടനും കളിയാക്കാരുണ്ടായിരുന്നു. ഇടയ്ക്ക് കരിമീന്‍ വേണോയെന്ന് ചോദിച്ച് മമ്മൂക്ക കളിയാക്കിയിരുന്നു. കുറച്ച് സിനിമകളില്‍ മാത്രമാണ് ഞാന്‍ അഭിനയിച്ചത്

വിവാഹ ശേഷം സിനിമയിലേക്ക് തിരച്ചുവരാന്‍ തോന്നിയില്ല. കാരണം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ എനിക്ക് അത്ര ധൈര്യം തോന്നിയില്ല. കുറച്ച് ദുരവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. അത് ജീവിതത്തെ മുഴുവന്‍ താളം തെ?റ്റിച്ചിരുന്നു. ആ അവസ്ഥയില്‍ നിന്ന് എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണമെന്നുണ്ടായിരുന്നു. പെട്ടെന്ന് അഭിനയം നിര്‍ത്തുകയായിരുന്നു. ആ സമയത്ത് സിനിമയിലുളളവരോട് നിര്‍ത്തുവാണെന്ന് മാത്രമേ പറഞ്ഞുളളൂ. ഫോണ്‍ നമ്പര്‍ വരെ ഉപേക്ഷിച്ചിരുന്നു.

സിനിമയില്‍ നിന്നും നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും എന്റെ ജീവിതത്തില്‍ കണ്ണീരായി കിടക്കുന്ന ഭാഗമാണത്. സിനിമയിലേക്ക് പോകണ്ടായിരുന്നുവെന്നുപോലും തോന്നിയിട്ടുണ്ട്. അല്ലായിരുന്നെങ്കില്‍ പഠനം തുടരുമായിരുന്നു. അതില്‍ നിന്ന് പുറത്തുവരാന്‍ കുറച്ച് വര്‍ഷങ്ങളെടുത്തു.

സിനിമയില്‍ കാണുന്ന രീതിയില്ല മിക്കപ്പോഴും. സിനിമയിലുളള ഒട്ടുമിക്കവരും നല്ലവരാണ്. എന്നാല്‍ മോശമായി നമ്മളോട് സംസാരിക്കുന്നവരും ഉണ്ട്. സിനിമയൊരു ട്രാപ്പാണ്. ഒരു സമയത്ത് ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയിട്ടുണ്ട്. അഭിനയം നിര്‍ത്തിയെന്ന് പറഞ്ഞിട്ട് പോലും സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അതൊക്കെ മാറാന്‍ ഒരുപാട് സമയമെടുത്ത ഒരു അവസ്ഥയുണ്ടായിരുന്നു'- രമ്യ പറഞ്ഞു.

സാധാരണ സ്‌ക്രീനിലോ മറ്റോ കാണുന്ന രീതിക്കുള്ള സംസാരമായിരിക്കില്ല നേരിട്ട് പലരും നടത്തുക. നേരിട്ട് നമ്മളോട് അത് ചോദിക്കാന്‍ മടിയില്ലാത്തവരുണ്ട് എന്നാണ് രമ്യ വെളിപ്പെടുത്തുന്നത്. എന്നാല്‍ എല്ലാവരും അങ്ങനെയാണെന്ന് അല്ല. ഒരുപാട് നല്ലവരുണ്ട്. കുറച്ചാണെങ്കിലും മോശമായി സംസാരിക്കുന്നവരും ഇവിടെയുണ്ട്. എല്ലാവര്‍ക്കും ഒരു പക്ഷെ ഇതിനെ തരണം ചെയ്യാന്‍ സാധിച്ചേക്കില്ലെന്നും രമ്യ പറയുന്നു. 

തന്റെ കുടുംബം സാമ്പത്തികമായ വളരെ മോശം നിലയിലായിരുന്നു. അതിനാല്‍ സിനിമയില്‍ കുറച്ച് നാളെങ്കിലും പിടിച്ചു നില്‍ക്കണം എന്നുണ്ടായിരുന്നു രമ്യയ്ക്ക്. പക്ഷെ പൈസ കൃത്യമായി ചോദിച്ചു വാങ്ങാന്‍ പോലും അറിയാത്തത് വിനയായി. സാമ്പത്തികമായി പറ്റിക്കപ്പെട്ടതിനെക്കുറിച്ചും അഭിമുഖത്തില്‍ രമ്യ സംസാരിക്കുന്നുണ്ട്. ഉദ്ഘാടനങ്ങള്‍ക്ക് പോയപ്പോള്‍ ഫ്ളവര്‍ ബേസ് മാത്രം തന്നതും വണ്ടിക്കാശ് പോലും തരാത്തതുമായ അനുഭവങ്ങളുണ്ട് രമ്യയ്ക്ക്.

തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ക്ക് ശേഷം പൊലീസില്‍ പരാതി കൊടുക്കാനുള്ള സാഹചര്യമൊന്നുമായിരുന്നില്ല അന്ന്. അതുകൊണ്ടാണ് ഇതൊരു ട്രാപ്പാണെന്ന് പറഞ്ഞതെന്നും രമ്യ പറയുന്നു. നമ്മുടെ ഫോട്ടോ എല്ലാ മാഗസിനിലും മറ്റുമൊക്കെ വന്നിരുന്നു. അതിന് ശേഷമാണ് എല്ലാം ചേഞ്ചാകുന്നത്. നമ്മള്‍ പ്രതീക്ഷിക്കാത്തവര്‍ പോലും അങ്ങനെ ചോദിച്ചതാണ് വിഷമമാക്കിയതെന്നും താരം പറയുന്നു. ആ സമയത്താണ് ദൈവദൂതനെപ്പോലെ എന്റെ ഭര്‍ത്താവ് വരുന്നത് എന്ന് രമ്യ പറയുന്നു. പിന്നീട് ഞാന്‍ അങ്ങോട്ട് പോയിട്ടാണ് വിവാഹം കഴിച്ചാലോയെന്ന് ചോദിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ജീവിച്ച് പോയതെന്നും രമ്യ പറയുന്നു. 

ഭര്‍ത്താവുദ്യോഗം, കരുമാടി കുട്ടന്‍, കാക്കി നക്ഷത്രം, അണുകുടുംബം ഡോട്ട് കോം എന്നിവയാണ് താരം അഭിനയിച്ച മറ്റുചിത്രങ്ങള്‍.


 

Read more topics: # രമ്യ
remya reveals bad experiences

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES