Latest News

നരേനും, ബാബു ആന്റണിയും പ്രധാനവേഷത്തില്‍; സാഹസം ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി സാരേഗാമ മ്യൂസിക്

Malayalilife
 നരേനും, ബാബു ആന്റണിയും പ്രധാനവേഷത്തില്‍; സാഹസം ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി സാരേഗാമ മ്യൂസിക്

'ട്വന്റി വണ്‍ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സാഹസ'ത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കിസാരേഗാമ മ്യൂസിക്.  'ട്വന്റി വണ്‍ ഗ്രാംസ്', 'ഫീനിക്‌സ്' എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച റിനിഷ് കെ എന്‍ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രവും നിര്‍മ്മിച്ചത്.  

സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നരേന്‍, ബാബു ആന്റണി, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പൊള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. തമാശയും ആക്ഷനും കോര്‍ത്തിണക്കി അഡ്വെഞ്ചര്‍ മൂഡില്‍ കഥ അവതരിപ്പിക്കുന്ന സാഹസത്തില്‍ റംസാന്‍, അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍,  കാര്‍ത്തിക്ക്, ജയശ്രീ, ആന്‍ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്  ഷിനോജ് ഒടണ്ടയില്‍, രഞ്ജിത് ഭാസ്‌കരന്‍ എന്നിവരാണ്. 

ഛായാഗ്രഹണം- ആല്‍ബി, സംഗീതം- ബിബിന്‍ അശോക്, എഡിറ്റര്‍- കിരണ്‍ ദാസ്, തിരക്കഥ, സംഭാഷണം - ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ ദയകുമാര്‍, വരികള്‍- വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- പാര്‍ത്ഥന്‍, ആര്‍ട്- സുനില്‍ കുമാരന്‍, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സംഘട്ടനം- ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടര്‍- നിധീഷ് നമ്പ്യാര്‍, സ്റ്റില്‌സ്- ഷൈന്‍ ചെട്ടികുളങ്ങര, ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ- ശബരി.

Read more topics: # സാഹസം
sahasam music right

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES