മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിലൊരാളായ സംയുക്താ വര്‍മ്മ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു വിവാഹം കഴിച്ചതും സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തതും. അഭിനയിച്ച ചുരുങ്ങിയ കാലം കൊണ്ട് രണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നേടി പ്രേക്ഷകമനസ്സില്‍ ഇടംനേടിയ താരം, തന്റെ സിനിമാജീവിതത്തിലെ കഠിനാധ്വാനത്തെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മനസ്സ് തുറക്കുകയാണിപ്പോള്‍. ധന്യാ വര്‍മ്മക്ക് നല്കിയ അഭിമുഖത്തിലാണ് താരം പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
സിനിമയില്‍ നിന്നിരുന്ന സമയത്ത് താന്‍ വളരെ ഡെഡിക്കേറ്റഡ് ആയൊരു ആര്‍ട്ടിസ്റ്റായിരുന്നുവെന്നും ഒരിക്കലും പരാതികള്‍ പറഞ്ഞിരുന്നില്ലെന്നും സംയുക്ത പറയുന്നു. എന്നാല്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'മഴ' എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് താന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചതെന്ന് താരം വെളിപ്പെടുത്തി. രാത്രിയും പകലും വ്യത്യാസമില്ലാതെയായിരുന്നു അന്ന് ഷൂട്ടിങ് നടന്നിരുന്നത്.
'അക്കാലത്ത് എല്ലാ രാത്രിയും ഷൂട്ടുണ്ടായിരുന്നു. ലെനിന്‍ സാര്‍ എപ്പോഴും ലേറ്റ് നൈറ്റ് ഷൂട്ട് ചെയ്യുന്ന ആളാണ്. വൈകുന്നേരം ആറോ ഏഴോ മണിയാകുമ്പോള്‍ റൂമിലെത്തും. കുളിച്ച് ഫ്രഷാകും, വേണമെങ്കില്‍ ഒരു പത്ത് മിനിറ്റ് ഉറങ്ങാം. എട്ട് മണിയാകുമ്പോള്‍ വീണ്ടും സെറ്റിലെത്തണം. പിന്നീട് പിറ്റേന്ന് വൈകുന്നേരം ആറ് മണി വരെ നീളുന്ന ഷൂട്ടിങ്. റൂമില്‍ വന്ന് ഫ്രഷായി വീണ്ടും അടുത്ത ഷെഡ്യൂളിലേക്ക് പോകും. അങ്ങനെയായിരുന്നു അന്നത്തെ രീതി.' - സംയുക്ത പറഞ്ഞു.
തുടര്‍ച്ചയായ ഉറക്കമില്ലായ്മ പത്തുദിവസം പിന്നിട്ടതോടെ താരത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ വന്നതോടെ താന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും, ഒടുവില്‍ ഡോക്ടര്‍ വന്ന് ഉറങ്ങാനുള്ള ഇന്‍ജക്ഷന്‍ നല്‍കിയ ശേഷമാണ് ഉറങ്ങാന്‍ കഴിഞ്ഞതെന്നും താരം വെളിപ്പെടുത്തി. ഇത്തരം അതികഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും അക്കാലത്തൊന്നും ആരോടും പരാതി പറഞ്ഞിരുന്നില്ലെന്ന് സംയുക്ത കൂട്ടിച്ചേര്‍ത്തു.
ചെറുപ്പമായിരുന്നതിനാല്‍ അത്രയേറെ കഠിനാധ്വാനം ചെയ്യേണ്ടി വന്നതിന്റെ ബുദ്ധിമുട്ട് അന്ന് അറിഞ്ഞിരുന്നില്ലെന്ന് സംയുക്ത സമ്മതിക്കുന്നു. സത്യം പറഞ്ഞാല്‍ സിനിമയില്‍ താന്‍ 'പട്ടിപ്പണിയെടുത്തിട്ടുണ്ടെ'ന്നും, എന്നാല്‍ മൂന്ന് നാല് കൊല്ലം കഴിഞ്ഞപ്പോഴേക്കും പക്ഷെ മൂന്ന് നാല് കൊല്ലം കഴിഞ്ഞപ്പോഴേക്കും മതിയായെന്നും താരം പറയുന്നു.
യോഗയെക്കുറിച്ച്, യോഗ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റത്തെക്കുറിച്ചും സംയുക്ത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ യോഗയിലെ ചിട്ട തെറ്റിച്ചതിനെ തുടര്‍ന്നുണ്ടായ അസാധാരണമായൊരു അനുഭവം നടി പങ്ക് വച്ചു.അഷ്ടാംഗ വിന്യാസ പോലുള്ള ഡൈമാനിക് ആയ പ്രാക്ടീസുകള്‍ ചെയ്യുമ്പോള്‍ ജീവിത രീതിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരേണ്ടതുണ്ട്. അത് ചെയ്തിട്ടില്ലെങ്കില്‍ പലതും പ്രശ്നങ്ങളുണ്ടാകും. ഒരേ പോലുള്ള സ്വപ്നം കാണുകയൊക്കെ ചെയ്യും. അത്തരം ചില അനുഭവങ്ങളുണ്ടായിട്ടുണ്ട്.
മൈസൂരില്‍ രമേശ് ഷെട്ടിയുടെ ക്ലാസില്‍ വച്ചൊരു അനുഭവമുണ്ടായി. ഞങ്ങള്‍ പന്ത്രണ്ട് പേരോളം ഉണ്ടായിരുന്നു. ഒരു അമേരിക്കന്‍ വനിതയും കനേഡിയന്‍ പെണ്‍കുട്ടിയും ഗ്രീക്ക് പെണ്‍കുട്ടിയും ഉണ്ടായിരുന്നു. കന്നഡിഗയും തമിഴ്നാട്ടുകാരിയും ഉണ്ടായിരുന്നു. മാഷ് ഇവിടെ നോണ്‍ വെജ് കഴിക്കരുതെന്ന് പറഞ്ഞിരുന്നു. ശനിയാഴ്ച ക്ലാസ് തീരുന്ന ദിവസം എല്ലാവരും പിസ ഓര്‍ഡര്‍ ചെയ്തു. പുറം നാട്ടുകാരികളായവര്‍ക്ക് നോണ്‍വെജ് കഴിക്കണമെന്നൊക്കെയുണ്ട്. ഞങ്ങളെല്ലാവരും കഴിക്കുന്നവരാണ്. എല്ലാവരും പിസ കഴിച്ചു. അത് കഴിക്കാന്‍ പാടില്ലായിരുന്നു. മൈദയും ചീസുമൊന്നും ആ സമയത്ത് കഴിക്കാന്‍ പാടില്ല.
അന്ന് രാത്രി ഞങ്ങളെല്ലാം ഒരേ സ്വപ്നം കണ്ടു. അത് വല്ലാത്തൊരു അനുഭവമായിരുന്നു. ഞങ്ങളെല്ലാം കണ്ടത് നീണ്ട മുടിയുള്ളൊരു സ്ത്രീയെയായിരുന്നു. ആ സ്ത്രീ വേറൊരു സ്ത്രീയെ തലമുടി ചുറ്റിപ്പിടിച്ച് വലിച്ച് കൊണ്ടു പോവുകയാണ്. കാനഡയില്‍ വന്ന കുട്ടി സംയുക്തയാണ് അതെന്ന് കരുതി. സംയുക്ത എന്താണ് രാത്രി ഹാളിലൂടെ നടക്കുന്നതെന്ന് കരുതി. കറുത്ത മുടി കണ്ടതു കൊണ്ടാണ്. വിളിച്ചു നോക്കിയപ്പോള്‍ കണ്ടത് മുഖത്തിന്റെ പകുതിയില്‍ തൊലിയും മാംസവുമില്ല. പകുതി തലയോട്ടിയും പകുതി മുഖവും കണ്ണുമൊക്കെയായിട്ടാണ് കാണുന്നത്. ആ കുട്ടിയ്ക്ക് വല്ലാതെ പേടിയായി. വലിച്ചു കൊണ്ടു പോകുന്ന സ്ത്രീയ്ക്കും പകുതിയില്ല. ഹൊറര്‍ മൂവിയിലൊക്കെ കാണുന്നത് പോലെ.
അതേ പോലെ തന്നൊരു രൂപം ആ കുട്ടിയുടെ റൂം മേറ്റും കണ്ടു. ഇതുപോലെ തന്നെ കറുത്ത തലമുടിയുള്ളൊരു സ്ത്രീയെ ഒരു പയ്യനും കണ്ടു. സംയുക്തയാണെന്ന് അവന്‍ കരുതി. പക്ഷെ സംയുക്തയല്ലെന്ന് പിന്നെ മനസിലായി. ആ കുട്ടിയ്ക്ക് രാത്രി പനിച്ചു. അതേസമയം തന്നെ എന്റെ മുറിയില്‍ ഞാനും കണ്ടു. ഞങ്ങളെല്ലാവരും കണ്ടത് ഒരേ സമയത്താണ്. ഞാന്‍ ഭയങ്കരമായി പേടിച്ച രൂപമാണ് കണ്ടത്. ഞാന്‍ കണ്ടത് മുടിയൊക്കെ അഴിച്ചിട്ട്, ഞാന്‍ എന്നെ തന്നെ നോക്കിയിരിക്കുന്നതാണ്. കണ്ണാടിയാണോ എന്ന് കരുതി. പക്ഷെ ഞാന്‍ ശരിക്കും കണ്ടു എന്നെ തന്നെ നോക്കിയിരിക്കുന്നത്.
അത് ഞങ്ങളെല്ലാവരും പരസ്പരം പങ്കുവച്ചു. എനിക്ക് തോന്നുന്നത് പിസ പോലുള്ള ഭക്ഷണം ജഗ്ഗ് ഫുഡ് ആണ്. ഇത്രയും പ്രാക്ടീസൊക്കെ ചെയ്ത ശേഷം കഴിച്ചതിനാല്‍ വയറിന് എന്തെങ്കിലും സംഭവിച്ചതു കൊണ്ടാകാം. വയര്‍ വളരെ പ്രധാനപ്പെട്ടതാണ്. രാത്രി ഭക്ഷണം കഴിച്ചിട്ട് ഗ്യാസ് കയറിയാലും ഇതുപോലൊക്കെ സ്വപ്നം കാണും. ഞങ്ങളെല്ലാവരും ഒരേപോലെയുള്ള സ്വപ്നം കണ്ടു. പക്ഷെ ഇക്കാര്യം ഗുരുവിനോട് പറഞ്ഞില്ലെന്നും നടി പറയുന്നു.
യോഗ പരിശീലനം തന്റെ ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് നടി സംയുക്ത വര്‍മ്മ. തനിക്ക് ഉണ്ടായിരുന്ന പിസിഒഎസ് പ്രശ്‌നങ്ങള്‍ പൂര്‍ണമായും മാറാനുള്ള കാരണം യോ?ഗ ആണെന്നാണ് താന്‍ വിശ്വസിക്കുന്നത്. അതുപോലെ 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഇമ്മ്യൂണിറ്റി പ്രശ്‌നം വന്നിരുന്നു അതും യോ?ഗ ചെയ്താണ് മാറിയെന്ന് ധന്യ വര്‍മ്മയുടെ ടോക് ഷോയില്‍ സംയുക്ത മനസ്സുതുറന്നു. വിവാഹത്തിന് മുന്‍പ് തന്നെ ചെറിയ രീതിയില്‍ യോഗ പരിശീലിക്കുമായിരുന്നെങ്കിലും ഈ അനുഭവങ്ങള്‍ക്ക് ശേഷമാണ് യോഗയെ ഗൗരവമായി കണ്ടു തുടങ്ങിയതെന്നും സംയുക്ത പറഞ്ഞു
'എന്റെ കുടുംബത്തില്‍ പാരമ്പര്യമായി തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ട്, എന്നാല്‍ ഇതുവരെ എനിക്ക് മരുന്ന് കഴിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. യോഗ ചെയ്താല്‍ ശരീരഭാരം കുറയുമെന്ന് കരുതുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ നമ്മുടെ ശരീരപ്രകൃതവും നമ്മള്‍ ജീവിക്കുന്ന പ്രദേശവും മനസ്സിലാക്കാതെ യോഗാസനങ്ങള്‍ തിരഞ്ഞെടുക്കുന്നത് വിപരീത ഫലമുണ്ടാക്കാമെന്നും താരം പറയുന്നു. ചില യോ?ഗാസനങ്ങള്‍ ശരീരത്തില്‍ ചൂടു കൂട്ടും ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കും മാത്രമല്ല, കോര്‍ട്ടിസോള്‍ അളവും വര്‍ധിപ്പിക്കാം. ഇത് തുണുപ്പു കുറഞ്ഞ പ്രദേശത്ത് ഉള്ളവര്‍ക്ക് ശരീരത്തിന് ഒട്ടും ആരോ?ഗ്യകരമായിരിക്കില്ല'.
'ഞാന്‍ ഒരിക്കലും ലുക്ക്‌സിന് വേണ്ടി ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടില്ല. എനിക്ക് മനസ്സിലാകുന്നില്ല എന്താണ് ആളുകള്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത്ര ആശങ്കപ്പെടുന്നത്. പണ്ട് ബുദ്ധിയില്ലാതിരുന്ന സമയത്ത്, പ്രസവ ശേഷം ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്, പക്ഷെ ഞാന്‍ എന്റെ ശരീരത്തെ മനസ്സിലാക്കിയ ശേഷം ഒരിക്കലും അതിനായി ശ്രമിച്ചിട്ടില്ല. ശരീരഭം?ഗി കൂട്ടാനുള്ള എല്ലാ സംവിധാനങ്ങളും ഇന്ന് സമൂഹത്തിലുണ്ട്. പക്ഷെ എനിക്ക് അത് ഒരിക്കലും ആവശ്യമുള്ളതായി തോന്നിട്ടില്ല'.- സംയുക്ത പറയുന്നു.
അതേസമയം യോഗ ജീവിതത്തില്‍ വളരെ സൂക്ഷ്മമായ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് സംയുക്ത പറയുന്നു. നമ്മള്‍ ഒരു ആസനം ചെയ്യുമ്പോള്‍ ചിലപ്പോള്‍ കാലു വേദനിക്കാം, നടു വേദനിക്കാം. പക്ഷെ ആ പോസ്ചറില്‍ എത്രത്തോളം നമുക്ക് റിലാക്‌സ് അല്ലെങ്കില്‍ ശാന്തമായി ഇരിക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാനം. അത് നമ്മുടെ ജീവിതത്തിലും മാറ്റം കൊണ്ടു വരും, അതായത്, ചുറ്റും എന്ത് സംഭവിച്ചാലും നമ്മുടെ മനസ്സ് റിലാക്‌സ് ആകാനും ശ്രദ്ധയോടെ ഇരിക്കാനും ഇത് നമ്മെ ശീലിപ്പിക്കും.
'മൈസൂരുവില്‍ നിന്നാണ് ശീര്‍ഷാസനം ആദ്യമായി ചെയ്യുന്നത്. അന്ന് എനിക്ക് കുറച്ചു തടിയുണ്ട്. മാത്രമല്ല, ശരീരത്തിന് അത്ര സ്‌ട്രെങ്ത്തും ഉണ്ടായിരുന്നില്ല. യോഗ പരിശീലിപ്പിക്കുന്ന മാഷ് പറയും, സ്ങ്രെ്ത്ത് നമുക്ക് ഒരു മാസത്തെ പരിശീലനത്തില്‍ ഉണ്ടാക്കിയെടുക്കാം. പരിശീലനത്തിലൂടെ സ്‌ട്രെങ്ത്ത് ഉണ്ടാക്കിയെങ്കിലും ശീര്‍ഷാസനം ചെയ്യാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല'.
'അപ്പോള്‍ മാഷ് പറയും, നമ്മുടെ ശരീരത്തിന്റെ ഭാരം ഒരു പ്രത്യേക പോയിന്റില്‍ എത്തിയാല്‍ അത് ബാലന്‍സിലേക്ക് എത്തും. ആ ബാലന്‍സില്‍ എത്തിയാല്‍ പിന്നെ നമ്മള്‍ക്ക് ഭാരം അനുഭവപ്പെടില്ല. അത് കിട്ടിക്കഴിഞ്ഞാല്‍ ആ പോസ്ചറില്‍ എങ്ങനെ റിലാക്സ് ചെയ്യാമെന്നാണ് പഠിക്കേണ്ടത്. അങ്ങനെ നിന്നിട്ടാണ് പെരുവിരള്‍ തൊട്ട് തല വരെ ഞാന്‍ ഇപ്പോള്‍ റിലാക്സ് ചെയ്യുന്നത്. ഒരുപാട് നേരമൊന്നും നില്‍ക്കാന്‍ കഴിയില്ല. പക്ഷെ ആ റിലാക്സേഷന്‍ വളരെ പ്രധാനമാണ്. ഇത് പഠിച്ചാല്‍ നമ്മുടെ ജീവിതത്തിലും ഒരു സാഹചര്യം വന്നാല്‍ റിലാക്സ് ആകാന്‍ നമ്മള്‍ പഠിക്കും'- സംയുക്ത പറയുന്നു.
'യോ?ഗ ചെയ്യുന്നതു കൊണ്ട് എന്റെ ജീവിതരീതിയും കാഴ്ചപ്പാടുകളും മാറിയെന്നത് തെറ്റിദ്ധാരണയാണ്. ഞാന്‍ എന്നെ ഒന്നും നിര്‍ബന്ധിക്കാറില്ല. എന്താണ് ഈ അവസരത്തില്‍ തോന്നുന്നത് അത് ചെയ്യും. നോണ്‍-വെജിറ്റേറിയന്‍ കഴിക്കണമെന്ന് തോന്നിയാല്‍ അത് കഴിക്കും. യോ?ഗ ചെയ്യുമ്പോള്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. ഒരു നിയമം മുഴുവനായി പിന്തുടരാന്‍ ഇഷ്ടമില്ലാത്ത ആളാണ്'.
'അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും മുഴുവനായുള്ള നേട്ടങ്ങള്‍ കിട്ടാറില്ല. ഇഷ ഫൗണ്ടേഷനില്‍ പോയി അവിടെ ക്രിയ യോഗകള്‍ പരിശീലിച്ചു. ശാംമ്പവെ മഹാമുദ്ര ഒരു മാജിക് പില്ലു കഴിച്ച പോലെയായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. ഇന്നര്‍ എഞ്ചിനീയറിങ് എന്നാണ് അതിന് വിശേഷിപ്പിക്കുന്നത്. അതിന് ഈ പറഞ്ഞ പോലെ ചായ, കാപ്പി കുടിക്കരുത്, ചില ചിട്ടകള്‍ ഉണ്ട്. അതൊന്നും ഞാന്‍ ഫോളോ ചെയ്യുന്നില്ല. അതുകൊണ്ട് അതിന്റെതായ പ്രശ്നങ്ങള്‍ എനിക്ക് വരാറുമുണ്ട്'- സംയുക്ത പറഞ്ഞു.
'ചന്ദ്രനുദിക്കുന്ന ദിക്കില്‍' സിനിമയുടെ ഷൂട്ടിങ്ങിനിടെ മൈസുരുവില്‍ വച്ചായിരുന്നു ബിജു മേനോന്‍, സംയുക്ത വര്‍മ്മ ആദ്യ കൂടിക്കാഴ്ചയന്നും നടി പറഞ്ഞു. ആദ്യം കാണുമ്പോള്‍ ഒന്നും സംസാരിച്ചില്ല. സംയുക്തയെക്കാള്‍ മുതിര്‍ന്ന ഒരു നടനായിരുന്നു ബിജു മേനോന്‍ അപ്പോള്‍. സിനിമയില്‍ അത് ക്‌ളൈമാക്‌സ് രംഗമാണ്. ആ സീന്‍ ആയിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. മൈസുരുവിലെ അമ്പലത്തില്‍ വച്ചാണ് ഷൂട്ടിംഗ്. ദിലീപ് സംയുക്ത വര്‍മയെ താലികെട്ടുന്നു. അവിടേയ്ക്ക് കാവ്യാ മാധവന്റെ ഭര്‍ത്താവ് കഥാപാത്രമായ ബിജു മേനോന്‍ കടന്നുവരുന്നതാണ് രംഗം. ആ നിമിഷത്തില്‍ ഇങ്ങനെയൊരു വ്യക്തി ജീവിതത്തിന്റെ ഭാഗമാകും എന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെയൊരു ചിന്ത പോലും ഉണ്ടായിട്ടില്ല എന്ന് സംയുക്ത വര്‍മ്മ പറഞ്ഞു.
പൊതുവേ ന്യായീകരണങ്ങള്‍ നിരത്തുന്ന പ്രകൃതക്കാരിയാണ് താനെന്ന് സംയുക്ത തന്നെ പറയുന്നു. 'മഴ' സിനിമയുടെ സെറ്റില്‍ തനിക്ക് ഈ വേഷം പറ്റില്ല, മഴ നനയാന്‍ കഴിയില്ല എന്നെല്ലാം ന്യായീകരണം ഇറക്കുന്ന സംയുക്തയെ ബിജു മേനോന്‍ ഉപദേശം നല്‍കിയ കാര്യവും അവര്‍ ഓര്‍ത്തു. ഒരു വലിയ ടീം മുഴുവന്‍ മഴ നനഞ്ഞു നില്‍ക്കുമ്പോള്‍, നായിക മാത്രം അങ്ങനെ പറയുന്നതേ ചീപ്പ് ആണെന്നായിരുന്നു ബിജു മേനോന്റെ ഉപദേശമെന്നും നടി ഓര്‍ത്തു.