Latest News

നടിയെ അപമാനിച്ചെന്ന കേസ്; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം; തനിക്കെതിരെയുള്ള പരാതികള്‍ കെട്ടിച്ചമച്ചതാണെന്ന് സംവിധായകന്‍ കോടതിയില്‍

Malayalilife
 നടിയെ അപമാനിച്ചെന്ന കേസ്; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം; തനിക്കെതിരെയുള്ള പരാതികള്‍ കെട്ടിച്ചമച്ചതാണെന്ന് സംവിധായകന്‍ കോടതിയില്‍

നടിയെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് സംവിധായകന് ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയില്‍ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ സനല്‍ കുമാര്‍ ശശിധരനെ എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിച്ചത്. 

സ്ത്രീത്വത്തെ അപമാനിക്കുക, അപവാദ പ്രചാരണം നടത്തുക, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ പരാതികളാണ് സംവിധായകനെതിരെ നടി നല്‍കിയത്. സനല്‍ കുമാര്‍ ശശിധരന്റെ മൊബൈല്‍ ഫോണ്‍ എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സനല്‍ കുമാര്‍ ശശിധരനെ കൊച്ചിയിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ചോദ്യം ചെയ്യലിന് ശേഷം സംവിധായകനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. തനിക്കെതിരെയുള്ള പരാതികള്‍ കെട്ടിച്ചമച്ചതാണെന്ന് സനല്‍ കുമാര്‍ ശശിധരന്‍ കോടതിയില്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സനല്‍കുമാര്‍ ക്ഷുഭിതനായാണ് സംസാരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവെ ഇയാള്‍, പ്ലാറ്റ്‌ഫോമില്‍ വീഴുകയും ചെയ്തു.

sanal kumar sasidharan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES