മനസ്സില്‍ മാറി മാറി വരുന്നത് രഹാനയുടെയും,നവാസിന്റെയും മുഖം;രഹന എങ്ങനെ ഇതിനെ അതി ജീവിക്കും; നമ്മുടെ കൂടെ എപ്പോളും യാത്ര ചെയ്യുന്ന ഒന്നേ ഉള്ളു അത് ഓര്‍ക്കാപുറത്തെത്തുന്ന ഒരുപാട് ജീവിതങ്ങളെ ഉലക്കുന്ന ദയാ ദാക്ഷിണ്യങ്ങള്‍ ഇല്ലാത്ത 'മരണം; കുറിപ്പുമായി സീമ ജി നായര്‍ 

Malayalilife
 മനസ്സില്‍ മാറി മാറി വരുന്നത് രഹാനയുടെയും,നവാസിന്റെയും മുഖം;രഹന എങ്ങനെ ഇതിനെ അതി ജീവിക്കും; നമ്മുടെ കൂടെ എപ്പോളും യാത്ര ചെയ്യുന്ന ഒന്നേ ഉള്ളു അത് ഓര്‍ക്കാപുറത്തെത്തുന്ന ഒരുപാട് ജീവിതങ്ങളെ ഉലക്കുന്ന ദയാ ദാക്ഷിണ്യങ്ങള്‍ ഇല്ലാത്ത 'മരണം; കുറിപ്പുമായി സീമ ജി നായര്‍ 

ടുത്ത് പരിചയം ഉള്ളവുരുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയില്‍ സീമ ജി നായര്‍ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.നവാസിന്റെ മരണം അദ്ദേഹത്തിന്റെ ഭാര്യ രഹ്ന എങ്ങനെ സഹിക്കുമെന്ന് അറിയില്ലെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. അപ്രതീക്ഷിതമായ വിടവാങ്ങലുകള്‍ ജീവിതത്തില്‍ നികത്താനാവാത്ത നഷ്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍, ആ നഷ്ടത്തെ നികത്താന്‍ ഈശ്വരന്‍മാര്‍ക്കു പോലും സാധിക്കില്ലല്ലോ എന്നും അവര്‍ അഭിപ്രായപ്പെട്ടു...

കുറിപ്പ് ഇങ്ങനെ:

പേജില്‍ ഒരു പോസ്റ്റിടുമ്പോള്‍ എന്റെ ഫോട്ടോ ആണല്ലോ ഇടേണ്ടത് ..അതുകൊണ്ടു മാത്രം ഈ ഫോട്ടോ ഇട്ടു എഴുന്നതെന്നു മാത്രം .രണ്ട് ദിവസങ്ങളായി മരണങ്ങളുടെ ഘോഷയാത്ര ..നവാസില്‍ അത് തുടങ്ങി,നവാസിന്റെ മരണം അറിയുന്നത് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ..അവസാനമായി ഒരു നോക്ക് കാണാന്‍ പറ്റില്ലല്ലോയെന്ന ദുഃഖം ,മനസ്സില്‍ മാറി മാറി വരുന്നത് രെഹാനയുടെയും,നവാസിന്റെയും മുഖം ..രെഹന എങ്ങനെ ഇതിനെ അതി ജീവിക്കും എന്നറിയില്ല..അത്രക്കും പാവം ഒരു കുട്ടി .

ഈ കഴിഞ്ഞ അമ്മയുടെ ജെനെറല്‍ ബോഡിയിലും ,ഞാന്‍ അതുവഴി നടക്കുമ്പോള്‍ എന്റെ സ്വരത്തില്‍ വിളിച്ചു കളിയാക്കും..രണ്ട് ദിവസമായി ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല ..അതുകഴിഞ്ഞപ്പോള്‍ മകന്‍ വിളിക്കുന്നു അവന്റെ ഒരു ഫ്രണ്ട് ആക്‌സിഡന്റായി മരണപെട്ടു എന്ന് ,അപ്പോള്‍ തന്നെ അറിയുന്നു കലാഭവന്‍ മണിച്ചേട്ടന്റെ സന്തത സഹചാരിയായിരുന്ന പ്രദീപ് മരിച്ചുന്നു ..ഇന്നലെ വൈകിട്ട് അറിയുന്നു സാനു മാഷ് അന്തരിച്ചു എന്ന് ..എല്ലാവരും അറിയുന്നവര്‍ ..നമ്മുടെ കൂടെ എപ്പോളും യാത്ര ചെയ്യുന്ന ഒന്നേ ഉള്ളു ,അത് ഓര്‍ക്കാപുറത്തെത്തുന്ന ,ഒരുപാട് ജീവിതങ്ങളെ ഉലക്കുന്ന,മനസ്സാക്ഷിയുടെ കണിക പോലും ഇല്ലാത്ത ,ദയാ ദാക്ഷിണ്യങ്ങള്‍ ഇല്ലാത്ത 'മരണം 'എന്ന് പേരിട്ടു വിളിക്കുന്ന രംഗ ബോധം ഇല്ലാത്ത കോമാളി ..ഇന്നലെ film conclave trivandrum നടക്കുമ്പോളും ,കാണുന്നവര്‍ എല്ലാം നവസിനെ കുറിച്ചാണ് പറഞ്ഞത് ..അപ്രതീക്ഷിതമായ വിടവാങ്ങലുകള്‍ ജീവിതത്തില്‍ നികത്താനാവാത്ത നഷ്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ..ആ നഷ്ടത്തെ നികത്താന്‍ ഈശ്വരന്‍മാര്‍ക്കു പോലും സാധിക്കില്ലല്ലോ ..ഒരു മുഖവും മനസ്സില്‍ നിന്നും മായുന്നില്ല. ''


 

seema g nair about death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES