സീരിയല്‍ സംവിധായകന്‍ ആദിത്യനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അത്രപെട്ടെന്ന് മറക്കാന്‍ ഇടയില്ല. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ ആയിരുന്നു അദ്ദേഹം. സൂപ്പര്‍ ഹിറ്റ് പരമ്പരകളുടെ അമരക്കാരന്‍ ആയിരുന്നു ആദിത്യന്‍ എന്ന ഷെജി. ഇന്നും അദ്ദേഹത്തിന്റെ മരണം പ്രിയപ്പെട്ടവര്‍ക്ക് ഏറെ വിങ്ങലാണ്. ആദിത്യന് രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന ഒരു ചെറിയ കുടുംബം ഉണ്ടായിരുന്നു. ഒരു മകനും മകളും ആണ് അദ്ദേഹത്തിന്. ഭാര്യ രോണു ചന്ദ്രന്‍. അദ്ദേഹത്തിന്റെ മരണശേഷം വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് രോണുവാണ്. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം കുത്തനെ മാറ്റം വന്നുപോയി രോണുവിന്. അപ്രതീക്ഷിതമായ ആ നഷ്ടം അവളെ തളര്‍ത്തിയെങ്കിലും, മകനെയും മകളെയും സംരക്ഷിക്കേണ്ടിയിരുന്ന അവളത് മനസ്സിലാക്കി. കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അതിജീവനത്തിന്റെ ഭാരവും ഏറ്റെടുത്ത് നിസ്വാര്‍ത്ഥമായി മുന്നോട്ടുപോയി രോണു. ഭര്‍ത്താവ് പോയിട്ട് ഇപ്പോള്‍ ഒരുവര്‍ഷത്തിനും ആറും മാസത്തിനും മുകളില്‍ ആയി. ഈ ഇടവേളയില്‍ അനേകം ബുദ്ധിമുട്ടുകള്‍ മുഖാമുഖം കണ്ടിരുന്നു അവള്‍.
ഒരു നിമിഷം പോലും തളരാതെ, തനിക്ക് കഴിയുന്നതില്‍ വച്ച് മക്കളുടെ ഭാവിക്കായി അവള്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനും മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനും വേണ്ടി രോണു എന്ത് ജോലി കിട്ടിയാലും ചെയ്തു. അതിലൊരു ഉദാഹരണമാണ് ഡെലിവറി ഗേള്‍ ആയി ജോലി ചെയ്തത് മഴയോ ചൂടോ നോക്കാതെ ദിവസവും ഉത്സാഹത്തോടെ അത്തരം ജോലികള്‍ ചെയ്തവളാണ് അവള്‍. ഇന്നും വീട്ടിലെ എല്ലാ ചെലവുകളും, കുടിവെള്ളം മുതല്‍ കുട്ടികളുടെ ഫീസ് വരെയുള്ള ചെലവുകള്‍ വരെ രോണുവിന്റെ കയ്യിലാണ്. അവളുടെ ആത്മവിശ്വാസവും മക്കളോടുള്ള സ്നേഹവും കൊണ്ടാണ് ഈ കുടുംബം ഇന്നും അടി കെട്ടാതെ നിലനില്‍ക്കുന്നത്. രോണു ഇന്ന് സ്വന്തം ജീവിതം ഉപേക്ഷിച്ചിട്ടും മക്കളുടെ ഭാവിക്കായി ജീവിക്കുന്ന ഒരു മാതാവിന്റെ ഉദാത്തമായ ഉദാഹരണമാണ്.
സാന്ത്വനം പരമ്പര സൂപ്പര്‍ ഹിറ്റായി ടിആര്പി റേറ്റിങ്ങില്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആണ് ആദിത്യന്‍ മരണമടയുന്നത്. ഹൃദയാഘാതം ആയിരുന്നു മരണകാരണം.അദ്ദേഹത്തിന്റെ മരണവാര്‍ത്ത വന്നപ്പോള്‍ ആരെങ്കിലും പറ്റിക്കാന്‍ പറയുന്നതാണോ എന്ന് സംശയിച്ചവര്‍ പോലും ഉണ്ട്. കാരണം മരണത്തിന്റെ തലേദിവസം വരെ ഷൂട്ട് ഉണ്ടായിരുന്നു. ഇപ്പോഴും അവാര്‍ഡുകള്‍ ഭദ്രമായി സൂക്ഷിക്കുന്നുണ്ട് രോണു.
അതിന്റെ താഴെ മക്കളുടെ സ്‌കൂള്‍ ഗ്രൂപ്പ്‌സ് ഫോട്ടോസും. സ്ഥല പരിമിതി കാരണം അത് അലമാരിയില്‍ വച്ചു. സോമാറ്റോ ബാഗ് ഒരിക്കല്‍ ഞാന്‍ ആ ഡെലിവറി ജോലിക്ക് പോകാന്‍ വാങ്ങിയതാ. അതിലുമുണ്ട് മക്കളുടെയും ചേട്ടന്റെയും സ്‌കൂള്‍ കോളേജ് കാലത്തിലെ ചെറിയ ട്രോഫികള്‍. ഇന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ വേദനയോടെ കഴിയുകയാണ് രോണു, ഒപ്പം കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ രോണുവിന്റെ ചുമലിലും. കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വേണ്ടി രോണു എത്രത്തോളം കഷ്ടപ്പെടാന്‍ തയ്യാറാണെന്ന് വ്യക്തം.
അവാര്‍ഡുകള്‍ ഏറെ വാരിക്കൂട്ടിയ പരമ്പരയാണ് സാന്ത്വനം. രാജപുത്രയുടെ ബാനറില്‍ ഒരുങ്ങിയ പരമ്പര വാനമ്പാടിയുടെയും അമരക്കാരന്‍ ആയിരുന്നു ആദിത്യന്‍. തമിഴ് സീരിയലിന്റെ റീമേക്ക് ആണ് സാന്ത്വനം. അതിനെ മലയാളത്തിലേക്ക് എത്തിക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ആദിത്യന് ഉള്ളതാണെന്നാണ് സഹപ്രവര്‍ത്തകര്‍ ഇപ്പോഴും പറയുന്നത്. ശിവാജ്ഞലി പ്രണയത്തിന്റെ സീക്വന്‍സുകള്‍ അത്രയും മനോഹരമായിട്ടാണ് ആദിത്യന്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത്.