ഷാര്‍ജില്‍ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ വിപഞ്ചികയും വൈഭവിയുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ആര്‍ഭാടത്തോടെ സന്തോഷത്തോടെ കെട്ടിച്ച് അയച്ച് മകളുടെ മരണം അറിഞ്ഞ ഞെട്ടലിലാണ് വിപഞ്ചികയുടെ ബന്ധുക്കളും മാതാപിതാക്കളും. സ്ത്രീധനത്തിന്റെ പേരില്‍ നിതീഷിന്റെ വീട്ടില്‍ അയാളില്‍ നിന്നും അയാളുടെ സഹോദരിയില്‍ നിന്നും അച്ഛനില്‍ നിന്നും വിപഞ്ചിക നേരിട്ടത് കൊടിയ പീഡനമായിരുന്നു. മനസ്സ് മടുത്തിട്ടാണ് അവള്‍ ആത്മഹത്യ ചെയ്യുന്നത്. താന്‍ ഇല്ലാത്ത ഈ ലോകത്ത് തന്റെ കുഞ്ഞും സുരക്ഷിതയല്ല എന്ന് ഓര്‍ത്തിട്ടാകാം അവള്‍ കുഞ്ഞിനെയും ഒപ്പം കൊണ്ടുപോയത്. ഇത്രയും കാലം എല്ലാം അവള്‍ സഹിച്ചത് അവളുടെ പൊന്നോമനയ്ക്ക് വേണ്ടിയായിരുന്നു. മനുസ്സ് മടുത്ത വിപഞ്ചിക ആത്മഹത്യ ചെയ്യാന്‍ ഈ സംഭവത്തിന് കുറച്ച് നാള്‍ മുന്‍പ് തന്നെ തീരുമാനിച്ചിരുന്നതായാണ് വിവരം.
ഷാര്‍ജയില്‍ തന്നെ താമസിക്കുന്ന ഒരു ബന്ധുവിന് തന്റെ സാധനങ്ങള്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞ് തന്റെ സുഹൃത്തിനെ ഏല്‍പ്പിച്ച് ശേഷമാണ് വിപഞ്ചിക ആത്മഹത്യ ചെയ്യുന്നത്. നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അവള്‍ സുഹൃത്തിനെ കാണാന്‍ ചെല്ലുന്നത്. രണ്ട് ദിവസത്തിനകം നാട്ടിലേക്ക് പോകുമെന്നും താന്‍ പോയതിന് ശേഷം മാത്രമേ ഇത് ഗുരുവായൂര്‍ ഉള്ള ബന്ധുവിന് നല്‍കാവുള്ളൂ എന്നും വിപഞ്ചിക ആ സുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷം അവള്‍ പോകുന്നത് മരണത്തിലേക്ക് ആണെന്ന് ആ സുഹൃത് പോലും വിചാരിച്ചിരുന്നില്ല. ഒരുപക്ഷേ അവള്‍ ആ കൂട്ടുകാരിയോട് വിവരം പറഞ്ഞിരുന്നെങ്കില്‍ ഇന്ന് ജീവനോട് ഇരിപ്പുണ്ടായിരുന്നിരിക്കാം വിപഞ്ചിക.
സ്വര്‍ണാഭരണങ്ങള്‍ കൂടാതെ, ബാങ്ക് എടിഎം കാര്‍ഡുകള്‍, നാട്ടിലെ ബാങ്ക് ലോക്കറിന്റെ താക്കോല്‍, ആയിരം ദിര്‍ഹം എന്നിവയും പൊതിയിലുണ്ടായിരുന്നു. വിപഞ്ചികയുടെ സഹോദര ഭാര്യയുടെ അടുത്ത ബന്ധുവാണ് ഗുരുവായൂര്‍ സ്വദേശിനി. താനും മകളും നാട്ടിലേക്ക് പോവുകയാണെന്നും തിരിച്ചു വരുന്നതുവരെയ്ക്കും സൂക്ഷിക്കാനാണ് കൈമാറുന്നതെന്നായിരുന്നു സുഹൃത്തിനോട് വിപഞ്ചിക പറഞ്ഞിരുന്നത്. നേരിട്ട് ബന്ധുവിന് കൈമാറിയാല്‍ നാട്ടിലേക്ക് പോകുന്നു എന്ന് കള്ളം പറയാനാകില്ല എന്നതായിരുന്നു ഇടയ്ക്ക് സുഹൃത്തിനെ കൂടി ഇതിലുള്‍പ്പെടുത്തിയതെന്നാണ് ബന്ധു സ്ത്രീ കരുതുന്നത്.
വിപഞ്ചികയെ ഏറെ കാലമായി അറിയാം. അവള്‍ക്ക് ഭര്‍ത്താവുമായുള്ള പ്രശ്‌നവും നന്നായി അറിയാമായിരുന്നു. ഞങ്ങള്‍ ഇടയ്ക്ക് ഫോണില്‍ കുറേ നേരം സംസാരിക്കും. പലപ്പോഴും നേരിട്ടും. നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു, മകളെ ഒട്ടും പരിഗണിക്കുന്നില്ല എന്നൊക്കെ വിഷമിച്ചുകൊണ്ട് വിവരിക്കുമ്പോള്‍, ഇതൊക്കെ അനുഭവിച്ച് ജീവിക്കുന്നതിലും നല്ലത് വിവാഹ മോചനം നേടുന്നതല്ലേ എന്ന് ഉപദേശിക്കുമായിരുന്നു. മകള്‍ക്ക് രണ്ടര വയസെങ്കിലും ആയിക്കഴിഞ്ഞാല്‍ അതിന് തയ്യാറാണെന്നായിരുന്നു മറുപടി.
ഇക്കാര്യങ്ങളെല്ലാം നിതീഷുമായി സംസാരിച്ചപ്പോഴൊക്കെ ഗൗരവമായ പ്രശ്‌നമൊന്നുമില്ലെന്നും അവള്‍ ആത്മഹത്യ ചെയ്യും എന്ന് എപ്പോഴും ഭീഷണിപ്പെടുത്തുന്നു എന്നും ഈ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നുമായിരുന്നു പ്രതികരണം. എന്നാല്‍ ഇക്കാര്യം വിപഞ്ചിക നിഷേധിച്ചിരുന്നു. ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാലെങ്കിലും നിതീഷിന് തന്നോടും മകളോടുമുള്ള സമീപനത്തില്‍ മാറ്റമുണ്ടാകട്ടെ എന്ന് വിപഞ്ചിക കരുതിക്കാണുമെന്നും ഒരിക്കലും ആ കടുംകൈ ചെയ്യുമെന്ന് വിശ്വസിച്ചിരുന്നില്ല. വിവാഹമോചന വിഷയത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും എത്രയും പെട്ടെന്ന് വേണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ നിതീഷ് തന്നെയും ഭര്‍ത്താവിനെയും ഫോണ്‍ വിളിച്ചിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും ഫ്‌ലാറ്റിന്റെ വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുജോലക്കാരി വിപഞ്ചികയുടെ ഭര്‍ത്താവിനെ ഫോണ്‍ വിളിച്ചുവരുത്തി വാതില്‍ തുറന്നപ്പോഴാണ് രണ്ടുപേരും മരിച്ചതായി കണ്ടെത്തിയത്.