പ്രണയിനിയുമായുള്ള കല്യാണം എന്നാണ് എന്ന് ചോദ്യം; പണിപ്പുരയിലാണെന്ന് മറുപടി; ഉടന്‍ ഉണ്ടാകുമോ എന്ന ആകാക്ഷയില്‍ ആരാധകരും; നടി വീണയുടെ മുന്‍ ഭര്‍ത്താവ് ആര്‍ജെ അമന്‍ വിവാഹിതനാകുന്നു

Malayalilife
പ്രണയിനിയുമായുള്ള കല്യാണം എന്നാണ് എന്ന് ചോദ്യം; പണിപ്പുരയിലാണെന്ന് മറുപടി; ഉടന്‍ ഉണ്ടാകുമോ എന്ന ആകാക്ഷയില്‍ ആരാധകരും; നടി വീണയുടെ മുന്‍ ഭര്‍ത്താവ് ആര്‍ജെ അമന്‍ വിവാഹിതനാകുന്നു

ഗായകനും സംഗീതജ്ഞനും ഡാന്‍സറും റേഡിയോ ജോക്കിയും ഒക്കെയായിട്ടുള്ള ആര്‍ജെ അമന്‍ ഭൈമിയെ എല്ലാവര്‍ക്കും സുപരിചതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നടി വീണയുടെ മുന്‍ ഭര്‍ത്താവ് കൂടിയാണ്. അമന്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന എല്ലാ റീലുകള്‍ക്കും ആരാധകര്‍ ഏറെ ആണ്. പോസ്റ്റുകള്‍ക്ക് എല്ലാം പെട്ടെന്ന് റീച്ച് ലഭിക്കാറും ഉണ്ട്. സ്വാതി സുരേഷ് എന്നാണ് എതാര്‍ത്ഥ പേര് എങ്കിലും സോഷ്യല്‍ മീഡിയയില്‍ അടക്കം അറിയപ്പെടുന്നത് ആര്‍ജെ അമന്‍ എന്നാണ്. വീണയും അമനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാല്‍ ബിഗ് ബോസില്‍ വന്ന് പോയതിന് ശേഷം അമനുമായി വിണ വിവാഹമോചനം നേടുകയായിരുന്നു. അമന് ഇപ്പോള്‍ ഒരു കാമുകിയുണ്ട്. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യവുമാണ്. വീണ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കാമുകിയുമായി വിവാഹം എപ്പോഴാണെന്ന് പറഞ്ഞിരിക്കുകയാണ് അമന്‍. 

സോഷ്യല്‍ മീഡിയയില്‍ ആസ്‌കി മി എനിത്തിങ് എന്ന സെഗ്മെന്റില്‍ ഫോളോവേഴ്‌സുമായി സംവദിക്കവെയാണ് ചോദ്യത്തിന് മറുപടി നല്‍കിയത്. ഭൂരിഭാഗം ചോദ്യവും ഓരോ പാട്ട് പാടിത്തരാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. അതില്‍ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ഒരേ ഒരു ചോദ്യം ഇത് മാത്രമായിരുന്നു. എപ്പോഴാണ് നിങ്ങളുടെ പ്രണയിനിയുമായുള്ള കല്യാണം എന്നായിരുന്നു ചോദ്യം. പ്രണയിനി റീബ റോയിയ്‌ക്കൊപ്പമുള്ള ഫോട്ടോ സഹിതം, അവരെ ടാഗ് ചെയ്തുകൊണ്ടാണ് അമന്‍ ആ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നത്. പണിപ്പുരയിലാണ്- എന്നായിരുന്നു മറുപടി. ഉടനെ ഉണ്ടാവുമോ എന്നാണ് ഇനിയുള്ള ചോദ്യം. ഉടന്‍ ഉണ്ടാകുമോ എന്ന് അറിയില്ലാന്നും. എന്തായാലും വിവാഹം ഉണ്ടാകുമ്പോള്‍ എല്ലാവരെയും അറിയിക്കാം എന്നും അമന്‍ പറഞ്ഞിട്ടുണ്ട്. അമന്റെ ആരാധകരും രണ്ട് പേരും വിവാഹം ചെയ്യുന്നത് കാണാന്‍ ഇരിക്കുകയാണ്. 

നടി വീണ നായരാണ് അമന്‍ ഭൈമിയുടെ ആദ്യ ഭാര്യ. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിലൊടുവിലായിരുന്നു വീണയുടെയും അമന്റെയും വിവാഹം . കലോത്സവ വേദികളില്‍ കണ്ട നാള്‍ മുതല്‍ തോന്നിയ പ്രണയമായിരുന്നു എന്ന് വീണ പറഞ്ഞിട്ടുണ്ട്. മനോഹരമായ ഒരു ദാമ്പത്യ ജീവിതവും ആയിരുന്നു. അമ്പാടി എന്ന മകനും പിറന്നു. പക്ഷേ യോജിച്ചു പോകാത്ത ചില സ്വരചേര്‍ച്ചകള്‍ വന്നതോടെ പിരിയാം എന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യം വേര്‍പിരിയല്‍ മാനസികമായി വല്ലാതെ തകര്‍ത്തുവെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെട്ടു എന്നാണ് വീണ നായര്‍ പറഞ്ഞത്. വളരെ സൗഹൃദത്തോടെ തന്നെയാണ് വീണയും അമനും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്. 

കണ്ണന്‍ നല്ല ആളാണ്, ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുള്ള പെണ്‍കുട്ടിയാണ് ശരിയായ ആള്‍. ഞങ്ങള്‍ വേര്‍പിരിഞ്ഞു, ഇനി ഭാര്യ - ഭര്‍ത്താവ് എന്ന നിലയില്‍ പരസ്പരം കാണാന്‍ കഴിയില്ല. എന്നാല്‍ മകന്‍ അമ്പാടിയ്ക്ക് എന്നും നല്ല അച്ഛനും അമ്മയും ആയിരിക്കും എന്നാണ് വീണ നായര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തിലും പറഞ്ഞത്. അമ്പാടിയ്‌ക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ പങ്കുവച്ച് അമനും സോഷ്യല്‍ മീഡിയിയല്‍ എത്താറുണ്ട്.

ഞങ്ങള്‍ വേര്‍പിരിഞ്ഞു, മകന്റെ കാര്യത്തിനായി ഞാനെപ്പോഴും കൂടെയുണ്ടാവും. അച്ഛനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞ് മാറുകയില്ല. അത്ര എളുപ്പമുള്ള കാര്യമല്ല ഇത്. ചില സമയത്ത് ജീവിതം ഇങ്ങനെയാണ്, നമ്മള്‍ ശക്തരായി നിന്നേ പറ്റൂ. പ്രിയപ്പെട്ടവരെല്ലാം എന്നെ മനസിലാക്കി കൂടെനില്‍ക്കണമെന്നുമായിരുന്നു വിവാഹ മോചന സമയത്ത് സ്വാതി കുറിച്ചത്. സോഷ്യല്‍മീഡിയയിലൂടെ നിമിഷനേരം കൊണ്ട് ഈ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.

rj aman bhaimi getting married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES