മാമ്പഴം ഒരു കപ്പ്
പഞ്ചസാര 2 ടീസ്പൂണ്‍
ശര്‍ക്കര പാകത്തിന്
കുങ്കുമപ്പൂവ് 2 നുള്ള്
തേങ്ങാപ്പാല്‍ ഒരു കപ്പ്
ഏലക്കാപ്പൊടി കുറച്ച്
കശുവണ്ടിപരിപ്പ് 2 സ്പൂണ്‍
തേങ്ങാക്കൊത്ത് 2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളി അടുപ്പില്‍ വച്ച് വെള്ളമൊഴിച്ച് ശര്‍ക്കര ചൂടാക്കി അരിച്ചെടുക്കുക. പാനി തിരികെ അടുപ്പിലെ ഉരുളിയിലേക്ക് ഒഴിക്കുക. അതിലേക്ക് മാങ്ങാ പഴുപ്പ് ചേര്‍ക്കുക. ശേഷം നെയ്യ് ഒഴിച്ച് നന്നായി വരട്ടി പഞ്ചസാരയും കുങ്കുമപ്പൂവും ചേര്‍ക്കുക. 5 മിനിറ്റ് ഇളക്കി രണ്ടാം പാല്‍ ചേര്‍ക്കുക. കുറുകി വരുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്ത ശേഷം ഒന്നാം തേങ്ങാപ്പാല്‍, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി വാങ്ങുക. നെയ്യില്‍ വറുത്ത തേങ്ങാക്കൊത്ത് കശുവണ്ടി പരിപ്പ് കൊണ്ട് ഗാര്‍ണിഷ് ചെയ്യുക.