Latest News

ഇക്കയ്‌ക്കൊപ്പം ലോകം ചുറ്റി സഞ്ചരിക്കാനും കരുതിവച്ചിരിക്കുന്ന സാഹസികതകളും പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും ആഗ്രഹിക്കുന്നു;ഭര്‍ത്താവ് സജിന് ജന്മദിനാശംസകളുമായി ഷഫ്‌ന 

Malayalilife
ഇക്കയ്‌ക്കൊപ്പം ലോകം ചുറ്റി സഞ്ചരിക്കാനും കരുതിവച്ചിരിക്കുന്ന സാഹസികതകളും പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും ആഗ്രഹിക്കുന്നു;ഭര്‍ത്താവ് സജിന് ജന്മദിനാശംസകളുമായി ഷഫ്‌ന 

'ചിന്താവിഷ്ടയായ ശ്യാമള'യില്‍ 'അയ്യോ അച്ഛാ പോകല്ലേ' എന്ന ഒറ്റ സംഭാഷണത്തിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ ബാലതാരമായിരുന്നു ഷഫ്‌ന നിസാം. പിന്നീടിങ്ങോട്ട് ഒരുപാട് സിനിമകളില്‍ ബാലതാരമായി ഷഫ്‌ന തിളങ്ങി. സഹനായിക, സഹോദരി വേഷത്തിലും ഷഫ്‌ന കൈയടി നേടിയിട്ടുണ്ട്. പിന്നീട് നായികയായും താരം തിളങ്ങി. ഇപ്പോള്‍ 
നടനും ജീവിതപങ്കാളിയുമായ സജിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷഫ്‌ന പങ്ക് വച്ച് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ സജിനൊപ്പമുള്ള ചിത്രങ്ങളും യാത്രകളും ഷഫ്‌ന പലപ്പോഴും പങ്കിടാറുണ്ട്. ''ജന്മദിനാശംസകള്‍ ഇക്ക.... ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു... എനിക്ക് സംഭവിച്ചതില്‍ വച്ച് ഏറ്റവും മികച്ച കാര്യം നിങ്ങളാണ്... ഇക്കയ്‌ക്കൊപ്പം ഈ ലോകം ചുറ്റി സഞ്ചരിക്കാനും ഈ മനോഹരമായ ജീവിതം നമുക്കായി കരുതിവച്ചിരിക്കുന്ന എല്ലാ സാഹസികതകളും പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു... ഇക്കയ്ക്ക് സന്തോഷം, സമാധാനം, വിജയം, നല്ല ആരോഗ്യം എന്നിവ നേരുന്നു.... ജന്മദിനാശംസകള്‍ എന്റെ ലവ്...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സജിനൊപ്പമുള്ള ചിത്രങ്ങള്‍ ഷഫ്‌ന പങ്കുവച്ചിരിക്കുന്നത്.

സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ സജിന്റെ കരിയര്‍ ബ്രേക്കായി മാറിയത് സാന്ത്വനം സീരിയലിലെ ശിവന്‍ എന്ന കഥാപാത്രമാണ്. സീരിയല്‍ അവസാനിച്ചെങ്കിലും?സോഷ്യല്‍ മീഡിയ റീല്‍സിലൂടെ നിറയുന്ന കഥാപാത്രമാണ് ശിവന്‍. ഷഫ്‌നയും സീരിയലുകളില്‍ സജീവമാണിപ്പോള്‍.
 

shafna actress sajin actor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES