Latest News

ദുരൂഹതകളുടെ ചുരുളുകളുമായി 'രണ്ട് രഹസ്യങ്ങൾ'; ചിത്രത്തിന്റെ ക്യാരക്ടർ ടീസർ റിലീസായി

Malayalilife
ദുരൂഹതകളുടെ ചുരുളുകളുമായി 'രണ്ട് രഹസ്യങ്ങൾ'; ചിത്രത്തിന്റെ  ക്യാരക്ടർ ടീസർ റിലീസായി

സിനിമാ ആസ്വാദകർക്കായി തികച്ചും വ്യത്യസ്തവും മനോഹരവുമായ ദൃശ്യ ശ്രവണ വിരുന്നൊരുക്കിക്കൊണ്ട്   " രണ്ട് രഹസ്യങ്ങൾ " എന്ന സിനിമയുടെ ആദ്യത്തെ കാരക്റ്റർ  ടീസർ ട്രാക്ക്   ജൂലൈ 4 ന് മനോരമ മ്യൂസിക് വഴി അൻവർ റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി, ബേസിൽ ജോസഫ്, വിനയ് ഫോർട്ട്‌ തുടങ്ങിയവരുടെ  ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. പ്രമുഖ സ്പാനിഷ്, ഇറ്റാലിയൻ ആക്ടർ ആയ ആൻഡ്രിയ റവേറ ഈ സിനിമയിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം  കുറിക്കുന്നു. 

 ശേഖർ മേനോൻ ( ഡി. ജെ ശേഖർ ), വിജയ്കുമാർ പ്രഭാകരൻ, നിസ്‌താർ സേട്ട്, രാജേഷ് ശർമ, ജയശങ്കർ, പട്ടാളം അഭിലാഷ്, ഹരീഷ് പേങ്ങൻ, ബിനോയ്‌ നമ്പാല, ഷൈൻ ജോർജ്, പാരിസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തികച്ചും നിഗൂഢവും, വ്യത്യസ്തവുമായ രണ്ട് രഹസ്യങ്ങളുടെ ചുരുളുകൾ പ്രേക്ഷകർക്കു മുന്നിൽ ഏറെ രസകരമായി അഴിക്കപ്പെടുകയാണ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് നവാഗതരായ അജിത്കുമാർ രവീന്ദ്രനും, അർജുൻലാലും ചേർന്നാണ്. 

സംഗീതം  വിശ്വജിത് സി.ടി , ടീസർ റെജിൻ വി. ആർ എന്നിവർ നിർവഹിച്ചിരിക്കുന്നു. വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ യഥാക്രമം വിജയ്കുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സക്കീർ അലി എന്നിവർ ചേർന്നാണ് നിർമ്മാണം. ഹൈഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹ നിർമ്മാതാക്കൾ.

spanish actor andrea ravera starrer 2 rahasyangal character teaser release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES