കാര്‍ മറിഞ്ഞു വീഴുന്ന രംഗം ചെയ്യുന്നതിനിടെ അപകടം; പാ രഞ്ജിത്ത് സിനിമയുടെ സെറ്റില്‍ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് രാജുവിന് മരണം; സ്ഥിരീകരിച്ച് നടന്‍ വിശാല്‍

Malayalilife
 കാര്‍ മറിഞ്ഞു വീഴുന്ന രംഗം ചെയ്യുന്നതിനിടെ അപകടം; പാ രഞ്ജിത്ത് സിനിമയുടെ സെറ്റില്‍ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് രാജുവിന് മരണം; സ്ഥിരീകരിച്ച് നടന്‍ വിശാല്‍

പാ രഞ്ജിത്ത് സംവിധാനത്തില്‍ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റില്‍ കാര്‍ അപകടത്തില്‍പ്പെട്ട് സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് രാജു അന്തരിച്ചു. നടന്‍ വിശാല്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. 

'ഇന്ന് രാവിലെ രഞ്ജിത്തിന്റെ സിനിമയില്‍ കാര്‍ മറിഞ്ഞു വീഴുന്ന രംഗം ചെയ്യുന്നതിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് രാജു അന്തരിച്ചു എന്ന വസ്തുത ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. വര്‍ഷങ്ങളായി രാജുവിനെ അറിയാം, എന്റെ സിനിമകളില്‍ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്തിട്ടുണ്ട്, കാരണം അദ്ദേഹം വളരെ ധീരനായ വ്യക്തിയാണ്. എന്റെ അഗാധമായ അനുശോചനങ്ങള്‍, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,' വിശാല്‍ കുറിച്ചു.

തമിഴ് സിനിമയിലെ നിരവധി നടന്മാര്‍ ആദരാഞ്ജലികള്‍ അറിയിച്ച് പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സില്‍വ ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. സിനിമയിലെ നടനോ സംവിധായകനോ ഇക്കാര്യത്തില്‍ ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.
        
 

stunt artist raju dies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES