ശ്രദ്ധേയമായ സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ജയരാജ്. കരിയറില്‍ ഇത്രയധികം വ്യത്യസ്ത ജോണറുകളില്‍ സിനിമ ചെയ്ത മറ്റൊരു സംവിധായകന്‍ മലയാളത്തില്‍ ജയരാജിനെപ്പോലെ ഇല്ല. ഇപ്പോളിതാ പുതിയ ചിത്രമായ അവള്‍ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി സുരഭി.നടന്‍ വാവച്ചനൊപ്പമുള് രസകരമായ ഡാന്‍സ് വീഡിയോ ആണ് നടി പങ്ക് വച്ചത്. ' 90 കഴിഞ്ഞിട്ടും വാവച്ചന്‍ റൊമാന്റിക് ഹീറോ' എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ഡാന്‍സ് വീഡിയോ പങ്കുവെച്ചത്.
' 90 കഴിഞ്ഞിട്ടും വാവച്ചന്‍ റൊമാന്റിക് ഹീറോ, ജയരാജ് സാര്‍ സംവിധാനം ചെയ്ത ' അവള്‍' സിനിമയുടെ ലൊക്കേഷന്‍ സാറിന്റെ വീട് തന്നെയായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ ഞാനും വാവച്ചന്‍ ബ്രോയും, ജോണിവാക്കര്‍ സിനിമയിലെ ഗിറ്റാറൊക്കെ ഉപയോഗിച്ച് ഒരു റൊമാന്റിക് സോങ്...' സുരഭി കുറിച്ചു.
അശ്വാരൂഡന്‍' എന്ന സിനിമയിലെ ജാസി ഗിഫ്റ്റ് സംഗീതം സല്‍കി ആലപിച്ച 'അഴകാലില മഞ്ഞച്ചരടില് പൂത്താലി' എന്ന ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്. വാവച്ചന്‍ ഗിറ്റാര്‍ വായിക്കുന്നതും സുരഭി അതിനനുസരിച്ച് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. കുര്‍ത്തയും മുണ്ടും ധരിച്ചാണ് വാവച്ചന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. നൈറ്റിയാണ് സുരഭിയുടെ വേഷം.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ' ഇതൊക്കെ അല്ലെ നമ്മുടെ കൊച്ചു കൊച്ചു സന്തോഷം' , ' അടിപൊളി' , എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അര്‍ജുന്‍ അശോകന്‍, മഞ്ജു പിളള, അനു സിത്താര തുടങ്ങിയ താരങ്ങളും വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട