കയ്യില്‍ സിഗരറ്റുള്ള 'മാര്‍ക്കോ'യെ അനുകരിക്കുന്നത് എളുപ്പമാണ്. എന്നാല്‍ സിക്സ്പായ്ക്കുള്ള മാര്‍ക്കോ ആവാനാണ് യഥാര്‍ത്ഥത്തില്‍ ശ്രമിക്കേണ്ടത് നടന്‍ ഉണ്ണി മുകുന്ദന്‍ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. തന്റെ ഹിറ്റ് ചിത്രം *'മാര്‍ക്കോ'*യിലെ ടൈറ്റില്‍ കഥാപാത്രത്തെ ആസ്പദമാക്കി അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് യുവാക്കള്‍ക്കുള്ള സന്ദേശം പങ്കുവെച്ചത്. കഞ്ചാവുമായി ബന്ധപ്പെട്ട കേസുകളില്‍ രണ്ട് സംവിധായകരും ഒരു പിന്നണി ഗായകന്‍ കൂടിയായ റാപ്പറും അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഉണ്ണിയുടെ പരാമര്‍ശം.
'ബ്രാന്‍ഡിനും തരത്തിനും അനുസരിച്ച് ഒരു സിഗരറ്റിന്റെ ഭാരം 0.7 മുതല്‍ 1.0 ഗ്രാംവരെയാണ്. ഫില്‍റ്ററും പേപ്പറുമടക്കം ശരാശരി ഒരു സിഗരറ്റിന്റെ ഭാരം ഒരുഗ്രാമാണ്. സിഗരറ്റ് ഉപയോഗിക്കുന്നതാണ് പൗരുഷം എന്ന് കരുതുന്നവര്‍ ദയവുചെയ്ത് നിങ്ങളുടെ സാധ്യതകള്‍ പുനഃപരിശോധിക്കുക', ഉണ്ണി മുകുന്ദന്‍ കുറിച്ചു. 'നിങ്ങളുടെ അറിവിലേക്ക്: 'ഹൈ' ആവാന്‍ പുരുഷന്മാര്‍ 50 കിലോ ഭാരം ഉയര്‍ത്തുന്നു. ഗയ്‌സ്, തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്. പിന്‍കുറിപ്പ്: കയ്യില്‍ സിഗരറ്റുള്ള 'മാര്‍ക്കോ'യെ അനുകരിക്കാന്‍ എളുപ്പമാണ്. സിക്‌സ്പായ്ക്കുള്ള 'മാര്‍ക്കോ' ആവാന്‍ ശ്രമിക്കുക. രണ്ടാമത്തേതിന് അല്‍പം നിശ്ചയദാര്‍ഢ്യം ആവശ്യമാണ്', ഉണ്ണി കൂട്ടിച്ചേര്‍ത്തു.
നടന്‍ സൂര്യയും നേരത്തെ 'റെട്രോ' ചിത്രത്തിന്റെ പ്രമോഷനില്‍ പുകവലിക്കെതിരായ നിലപാട് പങ്കുവെച്ചിരുന്നു. തിരുവനന്തപുരത്തെ ലുലു മാളില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: ''റെട്രോയില്‍ താന്‍ പുകവലിക്കുന്നതായി കാണിച്ചിരുന്നെങ്കിലും യാഥാര്‍ത്ഥ്യത്തില്‍ ഒരിക്കലും താന്‍ പുകവലിച്ചിട്ടില്ല. ആരാധകര്‍ ഈ വസ്തുത മനസ്സിലാക്കണം.'' പുതിയ തലമുറയ്ക്ക് സിനിമാ താരങ്ങള്‍ മാതൃകകളായിരിക്കേണ്ട സമയമാണിത്. ലഹരിയല്ല, ആരോഗ്യമുള്ള ജീവിതമാണ് തിരഞ്ഞടുക്കേണ്ടത് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഉണ്ണി മുകുന്ദന്റെ പോസ്റ്റുകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്.