സിനിമയുടെയും സീരിയലിലൂടെയും ആരാധകര്‍ക്ക് പ്രിയങ്കരിയായ താരമാണ് വീണ നായര്‍. അടുത്തിടെ ആയിരുന്നു വീണയും ഭര്‍ത്താവ് ആര്‍ജെ അമാനും നിയമപരമായി വിവാഹമോചിതരായത്.വീണാ നായരുമായി വിവാഹമോചനം നേടിയ അമന്‍ രണ്ടാം വിവാഹം കഴിച്ചതും വാര്‍ത്തയായിരുന്നു. പിന്നാലെ നടി പങ്ക് വക്കുന്ന കുറിപ്പുകളൊക്കെയും വലിയ ചര്‍ച്ചയാവുകയും ചെയ്യുന്നതിനിടെയാണ് നടിയെ ടാഗ് ചെയ്ത് മറ്റൊരു കുറിപ്പ് എത്തിയത്.
വിജേഷ് വിച്ചു എന്ന ആളാണ് വീണയെ ടാഗ് ചെയ്തുകൊണ്ട് ആ കുറിപ്പിട്ടത്. അതിങ്ങനെയാണ്: ഈ പോസ്റ്റ് ഇടാന്‍ കാരണം. ഞാന്‍ ഒരിക്കലും വിചാരിച്ചില്ല നടക്കും എന്ന്. വീണ ചേച്ചിയോട് ഈ കുട്ടിടെ കാര്യം പറയുബോള്‍. എന്തു പറയും എന്ന് അറിയില്ല. പക്ഷെ ഞാന്‍ വിചാരിച്ച പോലെ അല്ല വളരെ സിബിള്‍.കാര്യം പറഞ്ഞു ആ കൂട്ടിക് ആവിശ്യം. ഒരു വീല്‍ ചെയ്യര്‍ ആയിരുന്നു. അതും ആ കുട്ടിക്ക് വേണ്ട അത്യാവശ്യസാധനങള്‍ കൊണ്ട് വരാം എന്ന് പറഞ്ഞു നാളെ തന്നെ വരാം എന്ന് പറഞ്ഞു.
വരുബോള്‍ എങ്ങനെ ആവും എന്ന് ഒരു ടെന്‍ഷന്‍ ആയിരുന്നു പക്ഷെ വന്നു കഴിഞ്ഞപ്പോള്‍ സംസാരിച്ചപ്പോള്‍ വളരെ സാധര കാരില്‍ സാധാരണ കാരി. നമ്മളില്‍ ഒരാള്‍. ഈ നാട്ടില്‍ ഇങ്ങനെ ഉള്ള നല്ല മനസ്സുള്ള ആളുകള്‍ ഉണ്ട്. ഇതു ഞാന്‍ പറയാധേ പോയാല്‍. ഞാന്‍ കാണിക്കുന്നത് നന്ദികേടാകുമെന്ന് തോന്നി അതു കൊണ്ടു മാത്രം. നന്ദി.. എന്നാണ് വിജേഷ് കുറിച്ചത്. ആ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.