2004-ല്‍ പുറത്തിറങ്ങിയ 'വെള്ളിനക്ഷത്രം' എന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരേ വര്‍ഷങ്ങളായി തുടരുന്ന കേസ് റദ്ദാക്കി ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയശേഷം കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്ന സീന്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയിലായിരുന്നു നിര്‍മാതാക്കള്‍ക്കെതിരെ തമ്പാനൂര്‍ പോലീസ് കേസെടുത്തത്.
പ്രേക്ഷകനെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു സീന്‍ എന്നാരോപിച്ചായിരുന്നു പരാതി നല്‍കിയത് ഇതാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. വിനയനായിരുന്നു സിനിമയുടെ സംവിധായകന്‍. വിതരണക്കാരനായിരുന്ന കോഴിക്കോട് സ്വദേശി അപ്പച്ചനാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചത്.
ആരോപിക്കപ്പെടുന്ന സീന്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ഉള്‍ക്കൊള്ളിച്ച താണെന്നതിന് തെളിവൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. അസ്വസ്ഥതയുണ്ടാക്കുന്ന സീന്‍ ഉണ്ടെന്നതിന്റെപേരില്‍മാത്രം കേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.