രജനീകാന്ത് നായകനായെത്തിയ ശങ്കര്‍ ചിത്രം 2.0 ലോക റെക്കോഡുകള്‍ മറികടന്ന് ജൈത്രയാത്ര തുടരുകയാണ്. ലോകബോക്‌സ് ഓഫീസില്‍ 700 കോടി കടന്നു. പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടും രജനീകാന്തിന്റെ 2.0 ന് വന്‍ വരവേല്‍പ്പാണ് തീയേറ്ററുകളില്‍. ലോകമെമ്പാടും നിന്നുമായി 700 കോടി രൂപ കളക്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 2.0യുടെ ഹിന്ദി പതിപ്പിന് 183.75 കോടി കളക്ഷന്‍ കിട്ടിയതായും പറയുന്നു.
ലോകമൊട്ടാകെ 10000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡും 2.0 സ്വന്തമാക്കിയിരുന്നു. അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറഞ്ഞത്. ഇതില്‍ 1000 വിഎഫ്എക്‌സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും.
ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ '2.0' ഏറ്റുമുട്ടാന്‍ പോകുന്നത് ഷാരൂഖ് ഖാന്റെ 'സീറോ', വരുണ്‍ തേജിന്റെ സ്‌പേസ് ഡ്രാമ 'അന്തരീക്ഷം 9000 ഗങജഒ', ധനുഷിന്റെ 'മാരി 2' എന്നീ ചിത്രങ്ങളോടാണ്. ഈ ചിത്രങ്ങള്‍ എല്ലാം വെള്ളിയാഴ്ച റിലീസ് ചെയ്യും. ശങ്കര്‍ സംവിധാനം ചെയ്ത 'യന്തിരന്‍' എന്ന ചിത്രത്തിന്റെ സീക്വല്‍ ആണ് '2.0'. വസീഗരന്‍, ചിട്ടി, എന്നീ റോളുകളില്‍ രജനീകാന്ത് എത്തിയപ്പോള്‍ നായികയായി എത്തിയത് എമി ജാക്‌സണ്‍, വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് കുമാര്‍.