ഷാപ്പിലെ മീൻ കറി

Malayalilife
topbanner
ഷാപ്പിലെ മീൻ കറി

വർക്കും ഇഷ്‌ടമാകുന്ന ഒരു വിഭവമാണ് മീൻകറി.  മീൻ കറി പലവിധത്തിൽ തയ്യാറാക്കാം. എന്നാൽ വളരെ രുചികരമായ രീതിയിൽ ഷാപ്പിലെ മീൻ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യം ഉള്ള സാധനങ്ങൾ

മീൻ -1/2 കിലോ (നെയ്മീൻ)
കുടംപുളി -2 വലിയ കഷ്ണം
ഇഞ്ചി -1 വലിയ കഷ്ണം
വെളുത്തുള്ളി -4 ചുള വലുത്
കറിവേപ്പില -2 തണ്ട്
പച്ചമുളക് -4
ഉപ്പ് -2 ടി സ്പൂണ്‍ (ഏകദേശം)
വെള്ളം – 3 കപ്പ്‌
കടുക് -1/4 ടി സ്പൂണ്‍
ഉലുവ-ഒരു നുള്ള്
മുളക് പൊടി -2 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി -1/ 2 ടി സ്പൂണ്‍
ഉലുവ പൊടി -ഒരു നുള്ള്
വെളിച്ചെണ്ണ -2 ടേബിൾ സ്പൂണ്‍
ഉണക്ക മുളക് -൨

തയ്യാറാക്കുന്ന വിധം

മീൻ നന്നായി കഴുകി വൃത്തിയാക്കി വക്കുക . വെളിച്ചെണ്ണ നന്നായി ചൂടായതിനു ശേഷം കടുകും ഉലുവയും ഉണക്കമുളകും കറിവേപ്പിലയും താളിക്കുക. അതിനു ശേഷം നീളത്തിൽ അറിഞ്ഞ ഇഞ്ചിയും ,പച്ചമുളകും ,വെളുത്തുള്ളിയും ചെറു തീയിൽ വഴറ്റുക. അതിലേക്കു മുളക് പൊടിയും മഞ്ഞൾ പൊടിയും ,ഉലുവ പൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിലേക്കു ചൂട് വെള്ളം ചേർക്കുക, ഉപ്പും ചേർത്ത് ഇളക്കുക. അതിനു ശേഷം അൽപ സമയം വെള്ളത്തിൽ കുതിർത്തു വച്ച കുടം പുളി കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. 
അവസാനമായി മീൻ ചേർത്ത് വേവിക്കുക. ഏകദേശം 20 മിനിറ്റ് . അപ്പോളേക്കും ചാറു കുറുകി വരും … ഉപ്പു നോക്കുക .ആവശ്യം ഉണ്ടെങ്കിൽ ചേർക്കുക. അടുപ്പിൽ നിന്നും മാറ്റി ചൂടാറിയ ശേഷം ഉപയോഗിക്കാം. 

Read more topics: # Toddy Shop Fish curry
Toddy Shop Fish curry

RECOMMENDED FOR YOU:

no relative items
topbanner