ദിവസം മുഴുവന്‍ ഉന്മേഷത്തോടെയും ഊര്‍ജത്തോടെയും തുടരാന്‍ സമീകൃതാഹാരത്തിന്റെ പ്രാധാന്യം വലുതാണെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിനു ശേഷം അനുഭവപ്പെടുന്ന മന്ദത കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള മികച്ച മാര്‍ഗമാണ് ചിട്ടപ്പെടുത്തിയ ഉച്ചഭക്ഷണം. പോഷകാഹാര വിദഗ്ധയായ മോഹിത മസ്‌കരാനസ്, പുതിയ ഡയറ്റ് രീതികള്‍ക്കായി വീട്ടിലെ പരമ്പരാഗത ഭക്ഷണം ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നു. ''പരിപ്പ്, പച്ചക്കറികള്‍, തവിട്ട് കളയാത്ത ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്‍ എന്നിവ സമീകൃതമായി ഉള്‍പ്പെടുത്തുമ്പോള്‍ ശരീരഭാരം കുറയ്ക്കുന്നതും ആരോഗ്യം നിലനിര്‍ത്തുന്നതും സാധ്യമാകും,'' എന്നാണ് അവര്‍ക്കു പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍, പരീക്ഷിക്കാവുന്ന ഒരു ഭക്ഷണരീതിയും മോഹിത അവതരിപ്പിച്ചു. 2025 ഗ്രാം പ്രോട്ടീനും 10 ഗ്രാം ഫൈബറും അടങ്ങിയ ഒരു ഉച്ചഭക്ഷണം വയറു നിറഞ്ഞതായി തോന്നിക്കുകയും അമിതഭക്ഷണം ഒഴിവാക്കാനും സഹായിക്കുമെന്നും അവര്‍ വിശദീകരിച്ചു. ഒരു കക്കിരിയുടെ പകുതി, ഇഷ്ടമുള്ള ഇലക്കറികളോ പച്ചക്കറികളോ ചെറിയ അളവില്‍, ഒരു കപ്പ് പരിപ്പ്, കടല, യോഗര്‍ട്ട്, രണ്ട് ചെറിയ ചപ്പാത്തി എന്നിവ ചേര്‍ന്ന ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാന്‍ ലളിതവും ആസ്വാദ്യകരവുമാണെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.
ഇന്ത്യന്‍ പാചകരീതിയിലുള്ള ചെറുപയര്‍ പരിപ്പ്, ചുവന്ന പരിപ്പ്, കടല, രാജ്മ, ബ്ലാക്ക് ബീന്‍സ് തുടങ്ങിയവയും തവിട്ട് അരി, ക്വിനോവ, തിന എന്നിവയും പ്രോട്ടീനും ഫൈബറും നല്‍കുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ, ഇലക്കറികള്‍, ബെല്‍ പെപ്പര്‍, കാരറ്റ് എന്നിവ പോലുള്ള പച്ചക്കറികള്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നല്‍കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.