ചേരുവകള്‍
പഴുത്ത മാങ്ങ 5 എണ്ണം
തേങ്ങ തിരുമ്മിയത്- 1 മുറി തേങ്ങ
മുളക് പൊടി 3/4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്
ഉപ്പ് പാകത്തിന്
താളിക്കാന്‍
നെയ്യ് രണ്ടു ടീസ്പൂണ്‍
ഉലുവ ഒരു നുള്ള്
കടുക് അര ടീസ്പൂണ്‍
വറ്റല്‍ മുളക് രണ്ട്
കറിവേപ്പില നാലോ അഞ്ചോ ഇതള്‍
കറിയ്ക്കായി മാങ്ങ വെന്ത് ചേരേണ്ടതുണ്ട്. അതിനായി തോല്‍ നീക്കിയ മാങ്ങ അണ്ടി സഹിതം അല്‍പ്പം വെള്ളമൊഴിച്ച് കുക്കറില്‍ ഒരു വിസില്‍ അടിപ്പിച്ച് ആദ്യം വേവിക്കണം. മികച്ച അരപ്പാണ് കറിക്ക് കാഴ്ചാഭംഗിയും രുചിയും നല്‍കുന്ന മറ്റൊരു ഘടകം. തേങ്ങ, തൈര്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ മിനുസമാര്‍ന്ന രീതിയില്‍ അരച്ചെടുക്കണം. ഉരുളിയിലെ ശര്‍ക്കര പാനിയിലേക്ക് ആദ്യം നെയ്യ് ഒഴിക്കുക. ഇതില്‍ വേവിച്ച മാങ്ങയും ചേര്‍ക്കുക. അത് വെന്ത് കുറുകി വരണം. അതിലേക്ക് നേരത്തേ തയ്യാറാക്കിയ തേങ്ങ-തൈര് അരപ്പ് ചേര്‍ക്കുക. ഒപ്പം ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. തുടര്‍ന്ന് തിളപ്പിക്കുക. ഒരു ചെറിയ പാനില്‍ നെയ്യ് ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റി കറിയിലേക്ക് ഒഴിക്കുക. അതീവ രുചികരമായ മാമ്പഴ പുളിശ്ശേരി തയ്യാര്‍.