ചെമ്മീന്‍ അച്ചാര്‍

Malayalilife
topbanner
ചെമ്മീന്‍ അച്ചാര്‍

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് അച്ചാർ. പലതരത്തിൽ നമുക്ക് അച്ചാറുകൾ തയ്യാറാക്കാം. എന്നാൽ ചെമ്മീൻ കൊണ്ട് എങ്ങനെ അച്ചാർ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

വലിയ ചെമ്മീന്‍-അര കിലോ
ഇഞ്ചി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത്-1 ടീ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍ 
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍ 
കശ്മീരി മുളകുപൊടി-2 ടീസ്പൂണ്‍ 
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍ 
കടുക്-1 ടീസ്പൂണ്‍ 
ഉലുവ-1 ടീസ്പൂണ്‍ 
നല്ലെണ്ണ 
വെള്ളം- അര കപ്പ് 
വിനാഗിരി-അര കപ്പ്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ വൃത്തിയാക്കി വെള്ളം കളയുക. ഇതിലേക്ക് പകുതി മഞ്ഞള്‍പ്പൊടി, മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. തുടര്‍ന്ന് ഇത് എണ്ണയില്‍ വറുത്തെടുത്ത് മാറ്റി വെക്കുക. തുടര്‍ന്ന് ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ കടുക്, ഉലുവ എന്നിവ പൊട്ടിയ്ക്കുക. ഇതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് കറിവേപ്പിലയും എന്നിവ ചേര്‍ത്തിളക്കണം.

ബ്രൗണ്‍ കളര് ആവുമ്പോള്‍ പാനില്‍ നിന്നും വാങ്ങുക. ഇതേ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റണം. ബാക്കി മഞ്ഞള്‍, മുളകുപൊടിക എന്നിവ ചേര്‍ത്ത് ഇളക്കുക് എണ്ണ മുകളിലായി വരുമ്പോള്‍ അല്‍പം വെള്ളമൊഴിയ്ക്കുക.ഇത് തിളച്ചാല്‍ ചെമ്മീന്‍ ഇതിലിട്ട് ചേര്‍ത്തിളക്കണം. രണ്ടു മിനിറ്റ് ഇളക്കിയ ശേഷം മൂപ്പിച്ചു മാറ്റി വച്ചിരിയ്ക്കുന്ന കൂട്ട് ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. വിനെഗറും ഒഴിയ്ക്കുക. ഇത് തിളച്ചു കുറുകി മസാല ചെമ്മീന്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

ചാറ് കൂടുതല്‍ വേണമെങ്കില്‍ ഇതനുസരിച്ച് വെള്ളമോ വിനാഗരിയോ കൂടുതല്‍ ചേര്‍ക്കാം. എന്നാല്‍ വിനാഗിരി ചേര്‍ക്കുമ്‌ബോള്‍ പുളി അധികമാകാതെ നോക്കണം. ഇതിലേക്ക് അല്‍പം നല്ലെണ്ണ ചുടാക്കി മുകളില്‍ തളിക്കാം. 

Read more topics: # how to prepare chemeen achar
how to prepare chemeen achar

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES