ചേരുവകള്‍
ഒരു നാരങ്ങ വലിപ്പമുള്ള വാളന്‍ പുളി
മൂന്നോ നാലോ എണ്ണം ചുവന്നുള്ളി അരിഞ്ഞത്
6 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്
കറിവേപ്പില 2 തണ്ട് ചെറുതായി അരിഞ്ഞത്
എരിവിന് ആവശ്യമായ പച്ചമുളക് / കാന്താരി
കടുക് (ആവശ്യത്തിന്)
ഉലുവ (ആവശ്യത്തിന്)
വെളിച്ചെണ്ണ 2 സ്പൂണ്‍
ഉപ്പു പാകത്തിന്
പുളി വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു 2 കപ്പ് വെള്ളം മാറ്റി വയ്ക്കുക
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉലുവ കടുക് എന്നിവ ചേര്‍ക്കുക. ഇവ പൊട്ടുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന മുളക്, ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക. അധികം മൂപ്പിക്കേണ്ട വഴന്നു വരുമ്പോള്‍ പുളിവെള്ളം ഒഴിക്കുക. ഉപ്പു ചേര്‍ക്കുക. കറി തിളക്കുന്ന സമയം എരിവും ഉള്ളിയുടെ സ്വാദും എല്ലാം കൂടി കറിയില്‍ ചേരും. ശേഷം അവരവരുടെ ആവശ്യം പോലെ കുറച്ചുകൂടി വെള്ളം ഒഴിച്ച് പുളിയുടെ അളവില്‍ വ്യത്യാസം വരുത്താം. ശേഷം ഇറക്കി വച്ച് ചോറിന് കൂടെ കഴിക്കാം. കൂടെ ഉണക്ക മീന്‍ വറുത്തതാണ് കോമ്പിനേഷന്‍