മുടിയഴകിന് ഇത്രയും ചെയ്താല്‍ മതി...!

Malayalilife
topbanner
മുടിയഴകിന് ഇത്രയും ചെയ്താല്‍ മതി...!

മുഖം സുന്ദരമാക്കുന്നത് പോലെ തന്നെ അത്യാവശ്യമാണ് മുടിയുടെ സംരക്ഷണവും. മുടി ഊരിപോവുക, മിനുസം നഷ്ടമാവുക താരന്‍ എന്നിവയാണ് മുടിയുടെ കാര്യത്തില്‍ എല്ലാവരും അനുഭവിക്കുന്ന ടെന്‍ഷന്‍. അതായത് മുടിയുടെ വരള്‍ച്ചയും പ്രശ്നവുമാണ് പലപ്പോഴും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരേയും തളര്‍ത്തുന്നത്. എന്നാല്‍ പലരുടേയും കേശസംരക്ഷണത്തിലെ പ്രധാന പ്രശ്നമാണ് മുടി ചകിരി നാരു പോലെയാവുന്നത്. യഥാര്‍ത്ഥത്തില്‍ മുടിയുടെ വേരുകളിലാണ് പ്രശ്നത്തിന്റെ ആരംഭം. മുടിക്ക് തിളക്കം ലഭിക്കാനും മുടി ചകിരി നാരു പോലെയാവുന്നത് തടയാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.

പ്രകൃതി ദത്ത പരിഹാരങ്ങള്‍ തന്നെയാണ് ഇതിനായി ചെയ്യേണ്ടത്. എന്നാല്‍ കൃത്രിമാര്‍ഗ്ഗങ്ങള്‍ തേടി പോകുന്നവര്‍ക്ക് ഈ പ്രശ്നം ഗുരുതരമാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ തേടുന്നതാവും നല്ലത്്. 

വരണ്ട മുടിയില്‍ എപ്പോഴും ജലാംശം ആവശ്യമാണ്. അതിനായി തേങ്ങാപ്പാല്‍ ഉപയോഗിച്ച് മുടിക്ക് മിനുസം നല്‍കാം. തേങ്ങാപ്പാല്‍ മുടിയുടെ അറ്റത്ത് നിന്ന് തേച്ച് തുടങ്ങാം. അല്‍പസമയത്തിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. കറ്റാര്‍വാഴയാണ് മറ്റൊന്ന്. കറ്റാര്‍വാഴ ജെല്‍ ഉപയോഗിച്ചാല്‍ മുടിയുടെ വരള്‍ച്ച മാറും. കറ്റാര്‍വാഴ നീര് മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടിക്ക് മൃദുത്വം നല്‍കുന്നു. ഉലുവ കൊണ്ടും മുടിക്ക് തിളക്കം നല്‍കാന്‍ കഴിയും. ഉലുവ അരച്ച് പേസ്റ്റാക്കി മുടിയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് വരണ്ട മുടിയെ മിനുസമുള്ളതാക്കി മാറ്റും.

ഇവയ്‌ക്കെല്ലാം പുറമേ ആപ്പിള്‍ സിഡാര്‍ വിനീഗര്‍, ആപ്പിള്‍ ജ്യൂസ്, തൈര് എന്നിവയും മുടിയുടെ സൗന്ദര്യ വര്‍ദ്ധനവിനായി ഉപയോഗിക്കാം..


 

Read more topics: # dry hair,# hair treatment tips
dry hair treatment tips

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES